ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം കിടിലൻ ‘അംബാനി ലഡ്ഡു’
പല നിറങ്ങളിൽ കടകളിൽ നിരന്നിരിക്കുന്ന ലഡ്ഡു കാണുമ്പോൾ മധുരപ്രിയർക്ക് ഒരൽപം കൊതിയൊക്കെ തോന്നും. സാമൂഹികമാധ്യമങ്ങളിൽ പലവിധത്തിലുള്ള ലഡ്ഡു റെസിപ്പികളും പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത് വീടുകളിൽ പരീക്ഷിച്ചുനോക്കുന്നവരും നിരവധിയാണ്. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നത് ഒരു വൈറൽ ലഡ്ഡു റെസിപ്പിയാണ്. സംഭവം കുറച്ച് ലക്ഷ്വറിയാണ്. പേരിലും ഉണ്ട് ആ ധനാഢ്യത. അംബാനി ലഡ്ഡു. ഇഷിക സാഹു എന്ന ഇൻസ്റ്റഗ്രാം വീഡിയോ കണ്ടന്റ് ക്രിയേറ്ററാണ് തന്റെ ടേസ്റ്റി ബൈ ഇഷിക എന്ന പേജിൽ റെസിപ്പി പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. […]
Read more

