പാർട്‍സ് ക്ഷാമം; സ്വിഫ്റ്റ് ഉത്പാദനം നിർത്തി
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർ കോർപ്പറേഷനിൽ നിന്നും പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആഭ്യന്തര പ്ലാന്റിലെ സ്വിഫ്റ്റ് കോംപാക്റ്റ് കാറുകളുടെ ഉത്പാദനം നിർത്തിവച്ചു എന്നതാണ്. ചൈനയിൽ നിന്നുള്ള അപൂർവ ഭൗമ കാന്തങ്ങളുടെ ഇറക്കുമതി നിയന്ത്രണങ്ങൾ കാരണമാണ് സുസുക്കി മോട്ടോർ തങ്ങളുടെ സ്വിഫ്റ്റ് കാറിന്റെ ഉത്പാദനം നിർത്തിവച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാഹനങ്ങളിലെ ഇലക്ട്രിക് മോട്ടോറുകൾ, ഉയർന്ന പ്രകടനമുള്ള സ്‍പീക്കറുകൾ, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ എന്നിവയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന കാന്തിക വസ്‍തുക്കളാണ് ഇവ. […]
Read more