Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാർട്‍സ് ക്ഷാമം; സ്വിഫ്റ്റ് ഉത്പാദനം നിർത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർ കോർപ്പറേഷനിൽ നിന്നും പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആഭ്യന്തര പ്ലാന്റിലെ സ്വിഫ്റ്റ് കോംപാക്റ്റ് കാറുകളുടെ ഉത്പാദനം നിർത്തിവച്ചു എന്നതാണ്. ചൈനയിൽ നിന്നുള്ള അപൂർവ ഭൗമ കാന്തങ്ങളുടെ ഇറക്കുമതി നിയന്ത്രണങ്ങൾ കാരണമാണ് സുസുക്കി മോട്ടോർ തങ്ങളുടെ സ്വിഫ്റ്റ് കാറിന്റെ ഉത്പാദനം നിർത്തിവച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാഹനങ്ങളിലെ ഇലക്ട്രിക് മോട്ടോറുകൾ, ഉയർന്ന പ്രകടനമുള്ള സ്‍പീക്കറുകൾ, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ എന്നിവയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന കാന്തിക വസ്‍തുക്കളാണ് ഇവ.

ഈ ഘടകങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി മെയ് 26 മുതൽ ജൂൺ 6 വരെ സ്വിഫ്റ്റ് സ്പോർട്ട് മോഡൽ ഒഴികെയുള്ള സ്വിഫ്റ്റ് സബ്കോംപാക്റ്റിന്റെ ഉത്പാദനം നിർത്തുമെന്ന് ജാപ്പനീസ് വാഹന നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഉൽപ്പാദനം പുനരാരംഭിക്കാനുള്ള പദ്ധതികൾ കമ്പനി പലതവണ മാറ്റിവച്ചതായാണ് റിപ്പോർട്ടുകൾ. ജൂൺ 13 ന് ഉൽ‌പാദനം ഭാഗികമായി പുനരാരംഭിക്കുമെന്നും ജൂൺ 16 ന് ശേഷം പൂർണ്ണമായി പുനരാരംഭിക്കുമെന്നും സുസുക്കി ഇപ്പോൾ പ്രതീക്ഷിക്കുന്നു.

ലോകത്തിലെ ഏറ്റവും അപൂർവ ഭൗമ കാന്തങ്ങൾ ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. ഖനനത്തിൽ ചൈനയുടെ പങ്ക് 70 ശതമാനത്തിൽ അധികമാണ്. മൊത്തം ഉൽപ്പാദനത്തിൽ ഈ കണക്ക് ഏകദേശം 90 ശതമാനം വരെ എത്തുന്നു. ഇതിനർത്ഥം ഇന്ത്യ, ജപ്പാൻ, ലോകത്തിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലെ വാഹന നിർമ്മാണ കമ്പനികൾ ഈ അവശ്യ കാന്തിക വസ്തുക്കൾക്കായി ചൈനയെ പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നു എന്നാണ്. അപൂർവ ഭൗമ കാന്തങ്ങളുടെ ലഭ്യത കുറഞ്ഞാൽ, അത് ഓട്ടോമൊബൈൽ മേഖലയിലെ ഉത്പാദനം മന്ദഗതിയിലാക്കുമെന്നും ഇത് മുഴുവൻ വിതരണ ശൃംഖലയെയും ബാധിക്കുമെന്നും ഇന്ത്യയുടെ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement
WhiteswanTV Footer