Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: t.k govindhan

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദൻ

കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തി. ഭാര്യ കെ.പി. രമണിയോടൊപ്പമാണ് അദ്ദേഹം എത്തിയത്. സന്ദർശനത്തിനിടെ കൊടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും വീട്ടിലുള്ള ഓർമ്മച്ചിത്രങ്ങളും മ്യൂസിയവും സന്ദർശിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതേസമയം, പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് അപൂർവ സംഭവമായി വിലയിരുത്തപ്പെടുന്നു. പാർട്ടിക്കുള്ളിൽ പിണറായി വിജയനെതിരെ വിമർശനങ്ങൾ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഗോവിന്ദന്റെ സന്ദർശനം ശ്രദ്ധ നേടുന്നത്.
Read more

തിരുത്താൻ ഇനിയെങ്കിലും പാർട്ടി തയ്യാറാകണമെന്ന് ടി.കെ. ഗോവിന്ദൻ

കണ്ണൂർ: തളിപ്പറമ്പിലെ വിജയം താൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. തളിപ്പറമ്പിനൊപ്പം പയ്യന്നൂർ, അമ്പലപ്പുഴ എന്നിവിടങ്ങളിലുമുള്ള ജനങ്ങളിൽ നിന്ന് തന്റെ നിലപാടുകൾക്ക് വലിയ പിന്തുണ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. “ഞാൻ മുന്നോട്ടുവെച്ച ആശയമാണ് ശരിയെന്ന് ജനങ്ങൾ വിധിയെഴുതി. പ്രത്യേകിച്ച് തളിപ്പറമ്പിൽ അതിന് ശക്തമായ പിന്തുണ ലഭിച്ചു,” എന്ന് ഗോവിന്ദൻ വ്യക്തമാക്കി.ഉൾപ്പാർട്ടി ജനാധിപത്യത്തെ തകർത്തുകൊണ്ട് കുടുംബാധിപത്യവും പിന്തുടർച്ചാവകാശവും നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് താൻ രംഗത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അംഗങ്ങളും ലോക്കൽ കമ്മിറ്റി പ്രവർത്തകരും […]
Read more

Recent News

Advertisement
WhiteswanTV Footer