ദൈവനാമത്തിൽ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ; പണി കിട്ടിയവർ നേരത്തേയും, സത്യപ്രതിജ്ഞ ചെയ്യേണ്ടത് എങ്ങനെ?
നമ്മുടെ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ഓരോ ജനപ്രതിനിധിയും അധികാരമേറ്റെടുക്കുന്നതിന് മുമ്പ് സത്യപ്രതിജ്ഞ ചൊല്ലേണ്ടതായിട്ടുണ്ട്. പലരുടേയും നമ്മൾ കണ്ടിട്ടുള്ളതുമാണ്. ദൈവനാമത്തിനു പകരം വിവിധ ദൈവങ്ങളുടെ പേരിൽ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി അംഗങ്ങൾ നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയെന്ന വാർത്തകളാണല്ലോ ഇപ്പോൾ പുറത്ത് വരുന്നത്. അതിനൊപ്പം ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തംഗത്തേയും കോടതി അസാധുവാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പാലിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇവരെല്ലാം വീണ്ടും നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഇനി, […]
Read more

