സ്ത്രീധന പീഡനത്തെത്തുടർന്ന് ടെക്കി യുവതി ജീവനൊടുക്കി
ഹൈദരാബാദ്: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. സോഫ്റ്റ്വെയര്‍ പ്രൊഫഷണലായ ദേവികയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച സൈബരാബാദിലെ റായ്ദുര്‍ഗത്തിലെ ഫ്‌ലാറ്റില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനത്തിന് ഭാര്‍ത്താവായ സതീഷിനെതിരെ റായ്ദുര്‍ഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം ആറ് മാസം മുമ്പാണ് സതീഷ് ചന്ദ്രയെന്നയാളെ ദേവിക വിവാഹം കഴിച്ചത്. നിസാംപേട്ടിലുള്ള ഫ്‌ലാറ്റും വസ്തുവും തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സതീഷ് യുവതിയെ ഉപദ്രവിച്ചുവെന്ന് കുടുംബം പറയുന്നു. […]
Read more