Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: technology

എക്സ് സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ഇലോൺ മസ്ക്

സാമൂഹ്യ മാധ്യമമായ എക്സിനെതിരെ സൈബര്‍ ആക്രമണമെന്ന് സിഇഒ ഇലോൺ മസ്‌ക്. ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കളാണ് നിരവധിതവണ സേവനതടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എക്‌സിന്റെ സേവനം ആഗോളതലത്തില്‍ നിരന്തരമായി തടസ്സപ്പെടുന്നതിനു പിന്നിൽ ഒരു വലിയ ഗ്രൂപ്പോ അല്ലെങ്കില്‍ ഒരു രാജ്യമോ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് മസ്‌ക് ആരോപിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസിലും യുകെയിലുമാണ് ഏറ്റവുമധികം തടസങ്ങളും പ്രശ്‌നങ്ങളും റിപ്പോര്‍ട്ടു ചെയ്തത്. യുകെയില്‍ മാത്രം 10,800 ല്‍ അധികം ഉപയോക്താക്കള്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയില്‍, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ […]
Read more

യുപിഐ ലൈറ്റ് ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പ് ഉടന്‍ തന്നെ യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ്‌ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ 2.25.5.17 ഉള്ളവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. ചെറിയ ഇടപാടുകള്‍ പിന്‍ രഹിതമായി നടത്താൻ സാധിക്കുമെന്നതാണ് യുപിഐ ലൈറ്റിന്റെ പ്രത്യേകത. കൂടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ചെറുകിട ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നത് മറ്റൊരു പ്രത്യേകതയാണ്. പുതിയ വാട്‌സ്‌ആപ്പ് ഫീച്ചര്‍ വഴി പണം പ്രത്യേക വാലറ്റിലേക്ക് നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും കഴിയും. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ […]
Read more

പുതിയ വേര്‍ഷന്‍ പുറത്തിറക്കാൻ തയ്യാറെടുത്ത് ആന്‍ഡ്രോയിഡ്

പുത്തന്‍ അപ്ഡേറ്റുകളുമായി പുതിയ വേര്‍ഷന്‍ പുറത്തിറക്കാൻ തയ്യാറെടുത്ത് ആന്‍ഡ്രോയിഡ്. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. ആന്‍ഡ്രോയിഡ് 16 ഭാഗികമായി തയ്യാറാണെന്നും, സോഫ്റ്റ്വെയറില്‍ അവസാന അപ്‌ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഗൂഗിളിന്റെ റിലീസ് ടൈംലൈനിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഡെവലപ്പര്‍മാര്‍ക്കും ബീറ്റ ടെസ്റ്റര്‍മാര്‍ക്കും വേണ്ടിയാണ് പ്രധാനമായും ആന്‍ഡ്രോയിഡ് 16 ബീറ്റ പുറത്തിറക്കുന്നത്. നിരവധി സ്വകാര്യതയും സെക്യൂരിറ്റി അപ്ഡേറ്റുകളും ഉള്‍പ്പെടുത്തിയാകും ആന്‍ഡ്രോയിഡ് 16 പുറത്തിറങ്ങുക. മുഖ്യമായ ആപ്പ് ലിസ്റ്റ്, നോട്ടിഫിക്കേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് സെന്‍സിറ്റീവ് ആപ്പുകളെ […]
Read more

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പിലാക്കാൻ ഖത്തർ

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങി ഖത്തർ. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണമായും നടപ്പിലാക്കാൻ തീരുമാനം ആയത്. ഇന്ത്യയുടെ യുപിഐ സംവിധാനം ഖത്തറിൽ എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ […]
Read more

സാങ്കേതിക തകരാർ: സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്

വാഷിങ്ടൻ: സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്. വിക്ഷേപണത്തിന് 40 സെക്കൻഡ് മുൻപാണു മിഷൻ കൺട്രോളർമാർ പരീക്ഷണം റദ്ദാക്കിയത്. എന്നാൽ ഇതിനു കാരണം എന്താണെന്ന് സ്പേസ്എക്സ് വെളിപ്പെടുത്തിയിട്ടില്ല. സ്പേസ്എക്സിന്റെ ഏഴാമത്തെ പരീക്ഷണം ബഹിരാകാശത്തുവച്ച് പൊട്ടിത്തെറിച്ചിരുന്നു. ഭാവിയിലെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾ ലക്ഷ്യമിട്ടകൊണ്ടുള്ള ഇലോൺ മസ്കിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. സാങ്കേതിക തകരാറുകൾ പരിശോധിച്ച് വൈകാതെ മറ്റൊരു വിക്ഷേപണം നടക്കുമെന്ന് സ്പേസ്എക്സ് സൂചിപ്പിക്കുന്നു.
Read more

ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയായി ‘ഫ്ലാഷ്‌സ്’

ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയായി പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്‌കൈ. “ഫ്ലാഷ്‌സ്” എന്നാണ് ഈ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന് നൽകിയിരിക്കുന്ന പേര്. ആപ്പിൾ ആപ്പ് സ്റ്റോറിൽ അവതരിപ്പിച്ച ആപ്പ് 24 മണിക്കൂറിനുള്ളിൽ 30,000 ഡൗൺലോഡുകൾ പിന്നിട്ടു. നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ആപ് ലഭ്യമല്ല. ഇൻസ്റ്റാഗ്രാമിന് സമാനമായ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ഫ്ലാഷ്‌സ്. രണ്ടര കോടിയിലധികം ഉപയോക്താക്കളുള്ള ബ്ലൂസ്‌കൈ ഒരു ഓപ്പൺ സോഴ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്. ജർമ്മനിയിലെ ബർലിനിൽ നിന്നുള്ള ഡെവലപ്പറായ സെബാസ്റ്റ്യൻ വോഗൽസാങ് ആണ് ഫ്ലാഷ്‌സ് നിർമിച്ചത്. […]
Read more

രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം: 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

മാധ്യമങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോർത്തി നൽകിയെന്ന് ആരോപിച്ച് മെറ്റ 20 ജീവനക്കാരെ പിരിച്ചുവിട്ടു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് നടപടി നേരിടേണ്ടി വരുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരോട് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് കമ്പനി നിർദേശം നൽകാറുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരേ കര്‍ശന നടപടിയാണ് കമ്പനി സ്വീകരിക്കാറുള്ളത്.
Read more

എഐ കാമുകി യുവാവിൽ നിന്ന് തട്ടിയെടുത്തത് 28,000 ഡോളർ

ഷാങ്ഹായ്: ചൈനീസ് യുവാവിൽ നിന്ന് എഐ കാമുകി തട്ടിയെടുത്തത് 28,000 ഡോളർ. കൃത്രിമബുദ്ധി വികസിപ്പിച്ചെടുത്ത കാമുകിയാണ് യുവാവിൽ നിന്ന് ഇത്രയധികം പണം തട്ടിയെടുത്തത്. ‘മിസ്. ജിയാവോ’ എന്ന വ്യാജ ഐഡന്റിറ്റിയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. യതാർത്ഥമെന്ന് തോന്നുന്ന വീഡിയോയും ചിത്രങ്ങളും അടക്കം എഐ ഉപയോ​ഗിച്ച് തട്ടിപ്പുക്കാർ നിർമ്മിച്ചതായും ചെചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സമൂ​ഹ മാധ്യമത്തിലൂടെയാണ് വ്യാജ കാമുകിയുമായി യുവാവ് പരിചയപ്പെടുന്നത്. ബിസിനസ് തുടങ്ങാനെന്ന് വ്യജേനയും ബന്ധുവിൻ്റെ ചികിത്സാ ചിലവുകൾക്ക് എന്ന പേരിലുമാണ് യുവാവിനോട് വൻ തുക ആവശ്യപ്പെട്ടത്. ഇതിനായി […]
Read more

ആപ്പിള്‍ ഇന്റലിജന്‍സ് ഇന്ത്യയിലേക്ക്

ആപ്പിള്‍ ഇന്റലിജന്‍സ് ഏപ്രിലോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ഉപയോക്താക്കളുടെ ഏറെകാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാക്കുന്നത്. ഏപ്രിലോടെ ഇന്ത്യയില്‍ ഇന്റലിജന്‍സ് സേവനം ലഭ്യമാകും എന്നാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് വെളിപ്പെടുത്തുന്നത്. ഐഒഎസ് 18.4 അപ്ഡേറ്റിന്റെ ഭാഗമായിട്ടാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഇന്ത്യയിൽ എത്തുന്നു. ആപ്പിള്‍ ബജറ്റ് ഫ്രണ്ട്ലി ഐഫോണ്‍ 16ഇ ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. അതേസമയം ആപ്പിള്‍ തങ്ങളുടെ എഐയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് ഇപ്പോള്‍ ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, ബ്രസീലിയന്‍ പോര്‍ച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, […]
Read more

ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്ത് ആപ്പിൾ

ആപ്പ് സ്റ്റോറില്‍ നിന്ന് 135,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ആപ്പിൾ. ആപ്പ് സ്റ്റോറിൽ സുതാര്യത ഉറപ്പാക്കുന്നതിനായാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. യൂറോപ്യൻ യൂണിയൻ്റെ നിയമപ്രകാരം ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങൾ നൽകാത്ത ആപ്പുകൾക്കെതിരെയാണ് നടപടി. ആപ്പ് സ്റ്റോർ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ നീക്കം ചെയ്യൽ നടപടിയാണിത്. യൂറോപ്യന്‍ യൂണിയനിലെ ആപ്പ് സ്റ്റോറില്‍ പുതിയ ആപ്പുകള്‍ സമര്‍പ്പിക്കുന്നതിനും നിലവിലുള്ളവ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഡെവലപ്പര്‍മാര്‍ അവരുടെ ട്രേഡര്‍ കോണ്‍ടാക്റ്റ് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കണം എന്നാണ് നിയമം. 2024 ഫെബ്രുവരി 17നാണ് ഈ നിയമം […]
Read more

Recent News

Advertisement
WhiteswanTV Footer