Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പിലാക്കാൻ ഖത്തർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങി ഖത്തർ. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണമായും നടപ്പിലാക്കാൻ തീരുമാനം ആയത്.

ഇന്ത്യയുടെ യുപിഐ സംവിധാനം ഖത്തറിൽ എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ എട്ട് ലക്ഷത്തോളം വരും. യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കുന്നതോടെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ലളിതമാക്കാൻ കഴിയും.

റസ്റ്റോറന്റുകൾ, റീടെയിൽ ഷോപ്പുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം യുപിഐ സേവനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പണമിടപാട് നടത്തുമ്പോൾ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്നായിരിക്കും പണം ഈടാക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഖത്തർ ദിർഹത്തിന്റെ ആവശ്യമില്ലാതെ തന്നെ ഇടപാടുകൾ നടത്താൻ കഴിയും.

Recent News

Advertisement
WhiteswanTV Footer