Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Telangana

മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്. അസറുദ്ദീനെ ക്യാബിനറ്റ് പദവി നല്‍കി മന്ത്രിസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. വെള്ളിയാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് അസറുദ്ദീന്‍. തെലങ്കാനയിലെ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരപഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. ന്യൂനപക്ഷ പരിഗണന ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം കോൺഗ്രസ് നടത്തിയിട്ടുള്ളത്. നവംബര്‍ 11-നാണ് ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്. നിലവില്‍ […]
Read more

കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി കമ്പിയിൽ തട്ടി; അഞ്ച് മരണം

തെലങ്കാന: രാമന്തപൂരിൽ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി കമ്പിയിൽ തട്ടി അഞ്ച് മരണം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് രാമന്തപൂരിലെ ഗോകുൽനഗറിൽ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ അപകടം നടന്നത്. കൃഷ്ണയാദവ് (21), സുരേഷ് യാദവ് (34), ശ്രീകാന്ത് റെഡ്ഡി (35), രുദ്ര വികാസ് (39), രാജേന്ദ്ര റെഡി (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ കേന്ദ്രമന്ത്രി കിഷൻ റെഡിയുടെ ഗൺമാൻ ശ്രീനിവാസും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Read more

തെലങ്കാനയിൽ 80,000 കോടി രൂപ നിക്ഷേപിക്കാന്‍ എന്‍ടിപിസി

തെലങ്കാനയിലെ സൗരോര്‍ജ്ജ, കാറ്റാടി വൈദ്യുതി പദ്ധതികളില്‍ ഏകദേശം 80,000 കോടി രൂപ നിക്ഷേപിക്കാന്‍ ഊര്‍ജ്ജ കമ്പനിയായ എന്‍ടിപിസി. അവർ ഇതിനായി താല്‍പര്യം പ്രകടിപ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എന്‍ടിപിസി സിഎംഡി ഗുര്‍ദീപ് സിംഗ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് എന്‍ടിപിസിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ അവസരങ്ങളെക്കുറിച്ചും പരസ്പര താല്‍പ്പര്യമുള്ള പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
Read more

തെലങ്കാനയിൽ സിപിഐ നേതാവിനെ വെടിവച്ചു കൊന്നു

ഹൈദരാബാദ്: തെലങ്കാനയിൽ സിപിഐ നേതാവിനെ വെടിവച്ചു കൊന്നു. സിപിഐ നേതാവ് ചന്തു റാത്തോഡ് ആണ് വെടിയേറ്റു മരിച്ചത്. മലക്പേട്ടയിലെ ഷാലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം ഉണ്ടായത്. കണ്ണിൽ മുളകുപൊടി വിതറിയശേഷമാണ് അക്രമികൾ വെടിയുതിർത്തുവെന്ന് പൊലീസ് പറഞ്ഞു. വെടിയുതിർത്ത ശേഷം അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സിപിഐ (എംഎൽ) നേതാവ് രാജേഷുമായുണ്ടായിരുന്ന ശത്രുതയാണ് സംഭവത്തിന് പിന്നിലെന്ന് റാത്തോഡിന്റെ ഭാര്യ പറഞ്ഞു. ഫോറൻസിക് സംഘം എത്തി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. […]
Read more

ആഡംബര കാ‌ർ തന്നെ വേണമെന്ന് വാശി: 21കാരൻ കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ആഡംബര കാർ വാങ്ങിത്തരാത്തതിൽ മനം നൊന്ത് 21 കാരൻ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ സിദ്ദിപേട്ടിലെ ചത്ലപ്പള്ളിയിലാണ് സംഭവം. ക‌ർഷക തൊഴിലാളിയായ പിതാവിന് ആഡംബര കാർ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടി കീടനാശിനി കുടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മടങ്ങിയെത്തി താൻ കീടനാശിനി കുടിച്ചിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ യുവാവ് മരിക്കുകയായിരുന്നു. ആഡംബര വസ്തുക്കൾ വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളുമായി സ്ഥിരമായി ഇയാൾ വഴക്കിടാറുണ്ടായിരുന്നു. യുവാവ് പഠനം നേരത്തെ നിർത്തിയിരുന്നു. സ്ഥിരമായി മദ്യപിക്കുമായിരുന്നുവെന്നും ഇയാളുടെ […]
Read more

സംവരണത്തിനുള്ളിൽ സംവരണം; ചരിത്ര തീരുമാനവുമായി തെലങ്കാന കോൺഗ്രസ്

രാജ്യത്ത് ആദ്യമായി സംവരണത്തിനുള്ളിലെ സംവരണം നടപ്പാക്കി തെലങ്കാന. എസ്‍സി വിഭാഗത്തിലെ 68 വിഭാഗങ്ങൾക്കാണ് സംവരണപരിധി നിശ്ചയിച്ച് സർക്കാർ ഗസറ്റ് ഉത്തരവ് പുറത്തിറക്കി. എസ്‍സി വിഭാഗങ്ങളെ പിന്നോക്കാവസ്ഥ അടിസ്ഥാനപ്പെടുത്തി മൂന്നാക്കി തിരിച്ച് സംവരണം നടപ്പാക്കാനാണ് തീരുമാനം. ഏറ്റവും പുതിയ ജാതി സെൻസസിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലേക്ക് സംസ്ഥാനം എത്തിയത്. തെലങ്കാനയിൽ ആകെ എസ്‍സി സംവരണം നിലവിൽ 15 ശതമാനമാണ്. ഇതിനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് സംവരണം നടപ്പാക്കുന്നത്. ഒന്നാം ഗ്രൂപ്പിൽ വരുന്ന സമുദായങ്ങളിലെ അംഗങ്ങൾക്ക് ഇനി മുതൽ ഒരു […]
Read more

ഹോളി ആഘോഷത്തിന് കഞ്ചാവ് കലർത്തിയ കുൽഫിയും ബർഫിയും; തെലങ്കാനയിൽ കടയുടമ പിടിയിൽ

ഹൈദരാബാദ്: ഹോളി ആഘോഷത്തിന് ലഹരി കലര്‍ത്തിയ കുല്‍ഫിയും ബര്‍ഫിയും വില്പന നടത്തിയാള്‍ അറസ്റ്റില്‍. തെലങ്കാനയിലെ ഘോഷമഹലിലെ ധൂല്‍പേട്ടിലെ കടയുടമ സത്യ നാരായണ സിംഗാണ് അറസ്റ്റിലായത്. തെലങ്കാന പൊലീസിന്റെ പ്രത്യേക ദൗത്യ സേന നടത്തിയ പരിശോധനയിലായിരുന്നു ഇയാളെ പിടികൂടിയത്. സത്യ നാരായണ സിംഗിന്റെ ഐസ്‌ക്രീം കടയിലൂടെയായിരുന്നു വില്പന. ഇയാളില്‍ നിന്നും കഞ്ചാവ് കലര്‍ത്തിയ 100 കുല്‍ഫി, 72 ബര്‍ഫികള്‍, കഞ്ചാവ് ബോളുകള്‍, ഐസ്‌ക്രീമുകള്‍ എന്നിവ പിടിച്ചെടുത്തു. നിരോധിത ലഹരി പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്ക് ഉള്‍പ്പടെ വിതരണം ചെയ്തുവെന്നാണ് അന്വേഷണ സംഘം […]
Read more

തെലങ്കാനയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍

തെലങ്കാന: സെക്കന്ദരാബാദില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഹബ്സിഗുഡയിലെ രവീന്ദ്ര നഗര്‍ കോളനിയിലാണ് സംഭവം. ചന്ദ്രശേഖര്‍ റെഡ്ഡി (44), ഭാര്യ കവിത (35) മക്കളായ ശ്രിത റെഡ്ഡി (15), വിശ്വന്‍ റെഡ്ഡി (10) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം വ്യത്യസ്ത മുറികളിലായി തൂങ്ങി മരിക്കുകയായിരുന്നു. ചന്ദ്രശേഖര്‍ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തെലുങ്കില്‍ എഴുതിയ കുറിപ്പില്‍ താന്‍ മാനസികവും സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി ചന്ദ്രശേഖര്‍ […]
Read more

തെലങ്കാനയിലെ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 46 മണിക്കൂര്‍ പിന്നിടുന്നു. തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നതും ചളിയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. നിലവില്‍ വെള്ളവും ചളിയും നീക്കുന്ന പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. 200 മീറ്റര്‍ കൂടി മാത്രമാണ് അവശേഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. സൈന്യത്തിന്റെ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്സ് ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു. തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഇടത്തേയ്ക്ക് ഉടന്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സാഹചര്യങ്ങള്‍ വിലയിരുത്തി.
Read more

തെലങ്കാനയില്‍ ടണല്‍ തകര്‍ന്നു; മുപ്പതോളം പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടണലിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. ശ്രീശൈലം ഡാമിന്റെ പിന്നിലായുള്ള ടണലിന്റെ ഒരുഭാഗമാണ് തകര്‍ന്നത്. അറ്റകുറ്റപണികള്‍ക്കായാണ് തൊഴിലാളികള്‍ ടണലില്‍ ഇറങ്ങിയത്. മൂന്ന് പേര്‍ രക്ഷപ്പെട്ടെങ്കിലും മുപ്പത് പേരെങ്കിലും അകത്ത് കുടുങ്ങി കിടക്കുന്നതായാണ് പ്രാഥമിക വിവരം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറാബാദില്‍ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിര്‍മ്മാണ കമ്പനി ഒരു നിരീക്ഷണ സംഘത്തെ ടണലിനുള്ളിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി […]
Read more
Advertisement
WhiteswanTV Footer