ശബരിമല ദോഷ പരിഹാരത്തിനായി പ്രത്യേക പൂജകൾ ആരംഭിച്ച് ദേവസ്വം ബോർഡ്
കാസർകോട്: ശബരിമല ക്ഷേത്രത്തിലെ ദോഷങ്ങൾ മാറുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക പരിഹാര പൂജകൾ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലുമാണ് പൂജകൾ നടത്തുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ച് പ്രത്യേക പൂജ നടത്തി. നവരാത്രിക്ക് ശേഷം മഹാപൂജയും നടക്കും. 2018ൽ നടന്ന ദേവപ്രശ്നത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ദോഷങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. ശബരിമലയിൽ എത്തിയ ഭക്തരോട് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും മോശമായി പെരുമാറിയതിനെ തുടർന്ന് വാക്‌ദോഷം ഉണ്ടായെന്നാണ് വിലയിരുത്തൽ. […]
Read more