Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Terrorists

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ട് പോയി

ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ട് പോയി. അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ ജമാഅത്ത് നുസ്രത് അൽ ഇസ്ലാമിന്റെ ഭീകരരാണ് തട്ടിക്കൊണ്ടുപോയത്. ഒരു സിമൻ്റ് ഫാക്ടറിയിൽ നടന്ന ഭീകരാക്രമണത്തിനിടെയാണ് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ജൂലൈ ഒന്നിന് സിമൻ്റ് ഫാക്ടറിയിൽ നടന്ന ഭീകരാക്രമണത്തിൽ ഭീകരർ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ പൗർമാരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൂന്ന് പേരെയും കണ്ടെത്താൻ മാലി സർക്കാർ സാധ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Read more

അരുണാചൽ പ്രദേശിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ലോങ്ഡിംഗ് ജില്ലയിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പട്രോളിങ്ങിനിടെ ഭീകരർ വെടിയുതി‍ർക്കുകയും ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. പോങ്‌ചൗ സർക്കിളിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പട്രോളിംഗ് ആരംഭിച്ചതെന്നാണ് പ്രതിരോധ ഉദ്യോ​ഗസ്ഥർ അറിയിച്ചത്. വെടിവെയ്പ്പിനിടെ ഭീകരർ മ്യാൻമർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. സുരക്ഷാസേന പ്രദേശത്ത് സമ​ഗ്രമായ തിരച്ചിൽ നടത്തിയെങ്കിലും നുഴഞ്ഞുകയറ്റക്കാ‌‍‍ർ അതി‍ർത്തി കടന്നെന്നാണ് വിവരം.
Read more

ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍

ജമ്മു: കശ്മീരിലെ അവന്തിപോര നാദെര്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. അവന്തിപോരയിലെ നാദെര്‍, ട്രല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ശക്തമായ വെടിവെപ്പാണ് മേഖലയില്‍ നടന്നത്. 48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഭീകരവാദികള്‍ക്ക് വേണ്ടി ജമ്മു മേഖലയിലും സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജമ്മുവിലെ ഘഗ്വാല്‍ ഗ്രാമത്തില്‍ ഭീകരര്‍ എത്തിയെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
Read more

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. സച്ചല്‍ദാരയില്‍ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മേഖലയിലേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer