Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TestCricket

4 വിക്കറ്റ് നഷ്ടം; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 178 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യക്ക് 294 റൺസിന്റെ ആകെ ലീഡുണ്ട്. റിഷഭ് പന്ത് 21 റൺസുമായും ധ്രുവ് ജുറെൽ അഞ്ച് റൺസുമായും ക്രീസിലുണ്ട്. യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ, നായകൻ ശുഭ്മാൻ ഗിൽ […]
Read more

ഗാലെ ടെസ്റ്റിൽ ഇന്ത്യയുടെ വിജയം തടയാൻ മഴയെത്തുമോ? ആശങ്കയായി നാലാം ദിനം

ഗാലെ: ഇന്ത്യ–ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലും മഴ ഭീഷണി. ആദ്യ മൂന്ന് ദിവസങ്ങളിലും പലതവണ മത്സരം തടസ്സപ്പെടുത്തിയ മഴ നാലാം ദിനത്തിലും വില്ലനായേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മൂന്നാം ദിനം ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചതിന് പിന്നാലെ ഗാലെയിൽ മഴ പെയ്തിരുന്നു. ഇതോടെ ഗ്രൗണ്ട് ജീവനക്കാർ ഔട്ട്ഫീൽഡ് പൂർണമായും കവർ ചെയ്തു. 178 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യക്ക് മത്സരം വിജയിക്കണമെങ്കിൽ ശ്രീലങ്കയുടെ പ്രതിരോധത്തിനൊപ്പം പ്രതികൂല കാലാവസ്ഥയെയും മറികടക്കേണ്ടിവരും. പ്രാദേശിക സമയം […]
Read more

അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സുകൾ; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ആവേശജയം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന ത്രിദിന സന്നാഹ മത്സരത്തിൽ അവിശ്വസനീയ ബാറ്റിങ് പ്രകടനവുമായി പേസർ മുഹമ്മദ് സിറാജ്. അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സുകൾ പറത്തി സിറാജ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചു. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് അവസാന ഓവറിൽ ജയിക്കാൻ 16 റൺസായിരുന്നു വേണ്ടിയിരുന്നത്. ലങ്കൻ ഓഫ് സ്പിന്നർ കേശര നുവാന്ത എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തുകളും സിക്സർ പറത്തിയാണ് സിറാജ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. തൊട്ടുമുമ്പത്തെ ഓവറിലും […]
Read more

ആദ്യദിനം ശ്രീലങ്ക; സന്നാഹ മത്സരത്തിൽ ഇന്ത്യക്കെതിരെ മികച്ച സ്കോറിലേക്ക്

കൊളംബോ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ ശ്രീലങ്ക ഇലവന്‍ ഭേദപ്പെട്ട സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക ഇലവന്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെന്ന നിലയിലാണ്. കെഷാര നുവാന്‍ത (9), ദിലും സദീര (1) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍ രാവിന്ദു രാസന്ത, നിഷാന്‍ മധുഷ്ക, ക്യാപ്റ്റന്‍ സൊണാല്‍ ദിനുഷ എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ശ്രീലങ്ക ഇലവന് കരുത്തായത്. 71 റണ്‍സെടുത്ത രാവിന്ദു രാസന്തയാണ് ശ്രീലങ്കയുടെ ടോപ് […]
Read more

ശുഭ്മാൻ ഗില്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്. പരിശീലനത്തിനിടെ വിരലിന് പരിക്കേറ്റ ഗിൽ, ശ്രീലങ്കൻ ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തിന്റെ ആദ്യ ദിനത്തിൽ കളത്തിലിറങ്ങിയില്ല. ഗില്ലിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുലാണ് പരിശീലന മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. വ്യാഴാഴ്ച നടന്ന നെറ്റ്സ് പരിശീലനത്തിനിടെയാണ് ഗില്ലിന് വലതുകൈയിലെ മോതിരവിരലിൽ പരിക്കേറ്റത്. പേസ് ബൗളർ ഗുർനൂർ ബ്രാറിന്റെ പന്ത് നേരിടുന്നതിനിടെ വിരലിൽ പന്ത് കൊണ്ടതിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix