Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thalassery

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊർജിതമാക്കി. കേരളത്തിന് പുറത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. പത്ത് ദിവസം മുമ്പാണ് ശിവസൂര്യയെ കാണാതായത്. മൊബൈൽ ഗെയിം കളിക്കുന്നത് പിതാവ് വിലക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തതിനെ തുടർന്നാണ് ശിവസൂര്യ വീടുവിട്ടതെന്നാണ് വിവരം. കാശിയിലേക്ക് പോകുകയാണെന്ന് കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഈ മാസം എട്ടിന് കുട്ടി വീട്ടിൽനിന്ന് പോയത്. കുട്ടി വീടുവിട്ട സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് […]
Read more

തലശ്ശേരി ഫസല്‍ വധക്കേസ്; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ കോടതിയുടെ കസ്റ്റഡിയിൽ നിന്ന് കാണാതായ നിർണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൂവാലയാണ് കണ്ടെത്തിയത്. കോടതി പരിസരത്തുനിന്നുതന്നെയാണ് തൊണ്ടിമുതൽ കണ്ടെത്തിയതെന്നാണ് വിവരം. മുൻപ് കേസിന്റെ വിചാരണയ്ക്കിടെ തൂവാല ഹാജരാക്കാൻ സിബിഐ ആവശ്യപ്പെട്ടപ്പോൾ, സീൽ ചെയ്ത കവറിനുള്ളിൽ തൂവാല കാണാതായതായി കണ്ടെത്തുകയായിരുന്നു. കവറിന് മുകളിൽ “തൂവാല കാണുന്നില്ല, എലി കൊണ്ടുപോയി” എന്ന കുറിപ്പ് രേഖപ്പെടുത്തിയിരുന്നതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നിർണായക തെളിവ് […]
Read more

തലശ്ശേരിയിൽ സഹകരണ സംഘത്തിൽ വൻ സാമ്പത്തിക ക്രമക്കേട്; കോടികളുമായി സെക്രട്ടറി മുങ്ങി

കണ്ണൂർ: കണ്ണൂർ തലശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച കോടികൾ തട്ടിയെടുത്ത് സെക്രട്ടറി മുങ്ങിയെന്നാണ് ആരോപണം. തലശ്ശേരി വ്യാപാരി വെൽഫെയർ സഹകരണ സംഘത്തിലാണ് സംഭവം. നിക്ഷേപകർ പണം തിരികെ വാങ്ങാനെത്തിയപ്പോഴാണ് ക്രമക്കേട് നടന്നതായി വിവരം പുറത്തുവന്നത്. തുടർന്ന് ഭരണസമിതി അംഗങ്ങളെ സമീപിച്ചപ്പോൾ സെക്രട്ടറിയുടെ ഭാഗത്ത് നിന്നാണ് തട്ടിപ്പ് നടന്നതെന്ന സംശയം ശക്തമായി. സംഭവം പുറത്തായതിന് പിന്നാലെ ഓഫീസ് അടച്ച നിലയിലാണ്. സെക്രട്ടറി […]
Read more

കളക്ടറുടെ മൊഴി ആയുധം: പുതിയ വാദങ്ങളുയര്‍ത്തി ജാമ്യാപേക്ഷയുമായി ദിവ്യ

കളക്ടറുടെ മൊഴി ആയുധമാക്കി ജാമ്യാപേക്ഷയില്‍ പുതിയ വാദങ്ങളുയര്‍ത്തി പിപി ദിവ്യ. തെറ്റ് ചെയ്‌തെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴി അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തുള്ള സര്‍ക്കാര്‍ ഉത്തരവ് ആരോപണം ശരിവയ്ക്കുന്നതാണ്. പ്രശാന്തന്റെ മൊഴി കോടതിയില്‍ പരാമര്‍ശിക്കാത്തത് എന്തുകൊണ്ടെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ ചോദിക്കുന്നുണ്ട്. ജാമ്യാപേക്ഷ ഇന്ന് തലശേരി കോടതിയില്‍ സമര്‍പ്പിക്കും. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത് അഴിമതിക്കെതിരെ എന്ന് പിപി ദിവ്യ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വ്യക്തമാക്കി. എഡിഎമ്മിന് മനോവേദന ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഉദ്യോഗസ്ഥ […]
Read more

പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എന്നാല്‍ ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേര്‍ന്നേക്കും. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയേക്കും. പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക. പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും ലഭ്യമായ ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുക. മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി […]
Read more

തേങ്ങ പെറുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു

തലശ്ശേരി:കണ്ണൂര്‍ തലശേരിയില്‍ തേങ്ങ പെറുക്കാന്‍ പറമ്പില്‍ പോയ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു.എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍(75)ആണ് മരിച്ചത്.എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്.സ്റ്റീല്‍ പാത്രം കണ്ടതോടെ തുറന്നു നോക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.ഇരു കൈകളും പൂര്‍ണമായി അറ്റുപോയ നിലയിലായിരുന്നു.ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ വേലായുധന്‍ മരിച്ചിരുന്നു.
Read more

പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ്;വിധി ഇന്ന്

തലശ്ശേരി:കണ്ണൂര്‍ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്.കഴിഞ്ഞ ദിവസം കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു.ശേഷം ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റി വെച്ചതാണ്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. കൃത്യമായ സാക്ഷി മൊഴികളും തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞത് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ സഹായമാകുമെന്നും പ്രോസിക്യൂഷന്‍ കരുതുന്നു. നാല് ജില്ലകളില്‍; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത 2022 ഒക്ടോബര്‍ 22നാണ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വിഷ്ണുപ്രിയയെ […]
Read more

പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ്;വിധി ഇന്ന്

തലശ്ശേരി:കണ്ണൂര്‍ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്.കഴിഞ്ഞ ദിവസം കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു.ശേഷം ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റി വെച്ചതാണ്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. കൃത്യമായ സാക്ഷി മൊഴികളും തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞത് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ സഹായമാകുമെന്നും പ്രോസിക്യൂഷന്‍ കരുതുന്നു. നാല് ജില്ലകളില്‍; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത 2022 ഒക്ടോബര്‍ 22നാണ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വിഷ്ണുപ്രിയയെ […]
Read more

‘രാഷ്ട്രീയത്തില്‍ വീഴാന്‍ താത്പര്യമില്ല’; കേരള സ്റ്റോറി പ്രദര്‍ശനത്തിനില്ലെന്ന് തലശ്ശേരി അതിരൂപത

കണ്ണൂര്‍:കേരള സ്റ്റോറി പ്രദര്‍ശനത്തിനില്ലെന്ന് തലശ്ശേരി അതിരൂപത.സിനിമ പ്രദര്‍ശിപ്പിക്കുമെന്ന കെസിവൈഎം തീരുമാനത്തില്‍ സഭയ്ക്ക് പങ്കില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തലശ്ശേരി അതിരൂപത പിആര്‍ഒ ഫാ. ബിജു മുട്ടത്തു കുന്നേല്‍ പറഞ്ഞു.പ്രണയക്കെണി നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തിരഞ്ഞെടുപ്പിനിടയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നവരുടെ രാഷ്ട്രീയത്തില്‍ വീഴാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.തലശ്ശേരി അതിരൂപതയിലെ ഇടവകകളിലെ 28 സ്ഥലങ്ങളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്ന് കെസിവൈഎം തലശ്ശേരി അതിരൂപത അറിയിച്ചിരുന്നു.യുവജന വിഭാഗം സിനിമ പ്രദര്‍ശനം നടത്തുന്നത് തടയില്ല. കിഫ്ബിയിലെ ഫെമ നിയമലംഘനം; തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer