Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തലശ്ശേരിയിൽ സഹകരണ സംഘത്തിൽ വൻ സാമ്പത്തിക ക്രമക്കേട്; കോടികളുമായി സെക്രട്ടറി മുങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂർ തലശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച കോടികൾ തട്ടിയെടുത്ത് സെക്രട്ടറി മുങ്ങിയെന്നാണ് ആരോപണം.

തലശ്ശേരി വ്യാപാരി വെൽഫെയർ സഹകരണ സംഘത്തിലാണ് സംഭവം. നിക്ഷേപകർ പണം തിരികെ വാങ്ങാനെത്തിയപ്പോഴാണ് ക്രമക്കേട് നടന്നതായി വിവരം പുറത്തുവന്നത്. തുടർന്ന് ഭരണസമിതി അംഗങ്ങളെ സമീപിച്ചപ്പോൾ സെക്രട്ടറിയുടെ ഭാഗത്ത് നിന്നാണ് തട്ടിപ്പ് നടന്നതെന്ന സംശയം ശക്തമായി.

സംഭവം പുറത്തായതിന് പിന്നാലെ ഓഫീസ് അടച്ച നിലയിലാണ്. സെക്രട്ടറി ജോജിഷ് സ്ഥലം വിട്ടതായും വിവരമുണ്ട്.

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പലരിൽ നിന്നും നേരിട്ട് നിക്ഷേപം സ്വീകരിച്ചതായും, വ്യാജ നിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകിയതായും പരാതികളുണ്ട്. എന്നാൽ എത്ര പേരിൽ നിന്ന് എത്ര തുക സ്വീകരിച്ചതെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. കോടികളുടെ തട്ടിപ്പ് നടന്നിരിക്കാമെന്നാണ് സംശയം.

സംഭവത്തിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഓഡിറ്റ് പൂർത്തിയായാൽ മാത്രമേ നഷ്ടത്തിന്റെ കൃത്യമായ തോത് വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix