Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Thanthri Kandararu Rajeevar

ശബരിമല യുവതീ പ്രവേശനം; വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവർ സുപ്രീം കോടതിയിൽ സമർപ്പിച്ച വാദത്തിൽ ആവശ്യപ്പെട്ടു. ദേവപ്രശ്നത്തിൽ യുവതീ പ്രവേശന വിലക്ക് തുടരണമെന്നാണ് വ്യക്തമാകുന്നതെന്നും, ഇത് ദൈവിക നിർദേശമായി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കക്ഷികൾക്ക് ഈ മാസം 23 വരെ വാദങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി സമയം നൽകിയിട്ടുണ്ട്. കണ്ഠര് രാജീവർ ഈ കേസിലെ പ്രധാന കക്ഷികളിലൊരാളാണ്. ആചാരങ്ങളിൽ അന്തിമ തീരുമാനം കോടതികൾ എടുക്കരുതെന്നും ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കണമെന്നും പന്തളം കൊട്ടാരവും […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരെ കൊച്ചി ഓഫീസിൽ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഉച്ചയ്ക്കുശേഷമാണ് തന്ത്രി കണ്ഠരര് രാജീവരെ കടവന്ത്രയിലെ ഇഡി ഓഫീസിലെത്തിയത്. ഇന്ന് ഹാജരാകാനായിരുന്നു തന്ത്രിക്ക് ഇഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ഉച്ചവരെയും തന്ത്രി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരായേക്കില്ലെന്നും […]
Read more

തന്ത്രിയോട് സർക്കാർ ചെയ്തത് പ്രതികാര നടപടി: പിഎസ് ശ്രീധരൻപിള്ള

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെയും അന്ന് താൻ സ്വീകരിച്ച നിലപാടുകളെയും കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകളുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകത്തിലെ ‘ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന അധ്യായത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഭരണകൂടം സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിന്റെ ഫലമായാണ് അന്നത്തെ കേസുകൾ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. വിവാദമായ “സുവർണാവസരം” എന്ന പരാമർശം ഒരു ഗാന്ധിയൻ മാതൃകയിലുള്ള സമരത്തിനുള്ള അവസരത്തെ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. തന്ത്രിക്ക് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വാദിച്ചിരുന്നു. എന്നാൽ തന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം ദേവന്റെ അനുജ്ഞ മാത്രമാണ് നൽകിയിട്ടുള്ളതെന്നും ദേവസ്വം ബോർഡിലെ മ​റ്റ് ആരോപണവിധേയർക്കെതിരെ ചുമത്തിയ കു​റ്റമൊന്നും കണ്ഠരര് രാജീവരർക്കെതിരെയില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഇതടക്കം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 41 […]
Read more

Recent News

Advertisement
WhiteswanTV Footer