‘ഉത്തരവാദിത്വങ്ങളിൽ അതീവ ഭക്തിയും ജാഗ്രതയും പുലര്‍ത്തണം’; കണ്ഠരര് ബ്രഹ്മദത്തന് ഉപദേശവുമായി ഹൈക്കോടതി
കൊച്ചി: ശബരിമലയുടെ പുതിയ തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര്‍ ബ്രഹ്മദത്തന് ഹൈക്കോടതിയുടെ നിർദേശങ്ങൾ. ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും ഭക്തരുടെ വിശ്വാസവും സംരക്ഷിച്ചുകൊണ്ട് ചുമതല നിർവഹിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾ ഭക്തിയും ജാഗ്രതയും പുലർത്തണം. എല്ലാ തീരുമാനങ്ങളും ദേവപ്രതിഷ്ഠയുടെ താൽപര്യം മുൻനിർത്തിയായിരിക്കണമെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്നും ഭക്തരുടെ ക്ഷേമത്തിനും ആത്മീയ അനുഭവത്തിനും പ്രാധാന്യം നൽകണമെന്നും ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് നിർദേശിച്ചു. കണ്ഠരര്‍ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ […]
Read more