തിയേറ്ററുകളിലെ പരിശോധന; അന്യായ വില ഈടാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: തിയേറ്ററുകളിലെ ഭക്ഷണ സാധനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളിൽ പ്രതിഷേധമുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. പോപ്കോണിന്റെ അമിത വിലയിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടെന്നും ഇക്കാര്യം തിയേറ്റർ ഉടമകൾ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. തിയേറ്ററുകളിൽ അന്യായ വില ഈടാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഇതുവരെ 33 കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു. തിയേറ്ററുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കളിൽ നിന്ന് അന്യായമായി അധിക തുക […]
Read more








