Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ThiruvananthapuramCorporation

ആർ ശ്രീലേഖ രാജി പിൻവലിക്കുമെന്ന് ബിജെപി; പ്രതിസന്ധി ഇല്ലെന്ന് മേയർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി പിൻവലിപ്പിക്കാൻ ആർ. ശ്രീലേഖയുമായി ചർച്ച നടത്തി ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി.വി. രാജേഷ്, എസ്. സുരേഷ് എന്നിവർ ശ്രീലേഖയുമായി സംസാരിച്ചതായാണ് വിവരം. രാജിയിൽ ഉറച്ചുനിൽക്കുന്ന ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. എന്നാൽ ശാസ്തമംഗലം വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജി പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത സന്ദേശം ശ്രീലേഖ ഇതുവരെ പിൻവലിച്ചിട്ടില്ല. കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ സുഗമമാക്കാൻ പാർട്ടി കൂടുതൽ […]
Read more

ബിജെപിക്ക് കിട്ടിയ നിധിയാണ് ആർ. ശ്രീലേഖ; രാജിയിൽ പ്രതികരിച്ച് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിക്ക് ലഭിച്ച നിധിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം ശ്രീലേഖ രാജിവെച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പദവി പ്രതീക്ഷിച്ചല്ല ശ്രീലേഖ ബിജെപിയിൽ എത്തിയതെന്ന് കൃഷ്ണദാസ് വ്യക്തമാക്കി. പാർട്ടിക്ക് കരുത്തുപകരാൻ നേതൃനിരയിൽ തന്നെ അവർ തുടരുമെന്നാണ് പ്രതീക്ഷ. രാജി ഒരു സമ്മർദ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളുടെ അഭ്യർഥനയും സമ്മർദവും കാരണമാണ് ശ്രീലേഖ […]
Read more

ആർ. ശ്രീലേഖയുടെ രാജി; ബിജെപിയിലെ അസ്വസ്ഥതയുടെ തെളിവെന്ന് ടി.പി. രാമകൃഷ്ണൻ

പാലക്കാട്: തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ രാജിയിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ബിജെപിക്കുള്ളിലെ ജീർണതയാണ് ശ്രീലേഖയുടെ രാജിയിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചതായി അറിയുന്നുവെന്നും തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ക്യാമ്പിൽ നിന്നുതന്നെ പുറത്തുവരുന്ന വിവരങ്ങളാണ് പാർട്ടിയിലെ അസ്വസ്ഥത വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയർ സ്ഥാനം ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആർ. ശ്രീലേഖയെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വവുമായുള്ള […]
Read more

ആർ. ശ്രീലേഖയുടെ രാജി; ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ്; കോർപറേഷൻ ഭരണം തകർന്നെന്ന് കെ.എസ്. ശബരീനാഥൻ

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖയുടെ രാജി വിവാദത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. തിരുവനന്തപുരം കോർപറേഷൻ ഭരണം ആറ് മാസമായി തകർന്ന നിലയിലാണെന്നും മേയർ പരാജയമാണെന്നും കെ.എസ്. ശബരീനാഥൻ ആരോപിച്ചു. കോർപറേഷൻ ഭരിക്കാൻ ബിജെപിക്ക് കഴിയാത്തത് ആഭ്യന്തര കലാപം മൂലമാണെന്നും ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. ‘മേയർ കെയർ’ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പിന്നിൽ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആർ. ശ്രീലേഖയുടെ നിലപാട് അവർ തന്നെ വ്യക്തമാക്കണമെന്നും കൗ തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡ് കൗൺസിലർ സ്ഥാനത്ത് തുടരാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix