വിവാദങ്ങൾക്കിടെ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിന്റെ ആദ്യ യോഗം
കൊച്ചി: വിവാദങ്ങൾക്കിടെ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിന്റെ ആദ്യ സമ്പൂർണ യോഗം കൊച്ചിയിലെ ആസ്ഥാനത്ത് ചേർന്നു. എ.പി. സമസ്തയ്ക്ക് പ്രാതിനിധ്യം നൽകുന്നതിനായി അംഗത്വം ഒഴിയാൻ സന്നദ്ധത അറിയിച്ച ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും യോഗത്തിൽ പങ്കെടുത്തു. രാജിക്കാര്യത്തിൽ സർക്കാരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. എം.സി. മായിൻ ഹാജിയെ അധ്യക്ഷനാക്കിയാണ് യുഡിഎഫ് സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. ബോർഡിന്റെ ആദ്യ യോഗം രാവിലെ 11 മണിക്ക് കൊച്ചിയിലെ ആസ്ഥാനത്ത് […]
Read more