ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളിലല്ല മതവിശ്വാസം; ഹൈക്കോടതി
ഇന്ത്യന്‍ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി. മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയ, മുസ്ലീം പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് വിധി പറഞ്ഞത്. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും വിധി പ്രസ്താവനയില്‍ പറഞ്ഞു. നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ വിയോജിപ്പോ കാണിക്കാനുള്ള അവകാശം എല്ലാ പൗരന്‍മാരുടെയും ഭരണഘടനപരമായ അവകാശമാണെന്നും കോടതി പറഞ്ഞു. ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയതുവഴി വിദ്യാര്‍ഥിനി മുസ്ലിം […]
Read more