Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Thomas isaac

ഇന്ദിരാ ​ഗ്യാരന്റികൾ ഒന്നും നടപ്പിലാകാൻ പോകുന്നില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ ധനനയവും ധവളപത്രവും കേരളത്തെ വലിയൊരു തിരിച്ചുപോക്കിലേക്ക് നയിക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്ക്. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടികൾ ഒന്നും തന്നെ നടപ്പിലാകാൻ പോകുന്നില്ലെന്നും കേരളത്തിലെ പശ്ചാത്തലസൗകര്യ മേഖലയിലെ കുതിപ്പിന് കടിഞ്ഞാൺ വീഴുമെന്നും അദ്ദേഹം പറഞ്ഞു. ശമ്പള പരിഷ്കരണം ഇനി പത്ത് വർഷത്തിൽ ഒരിക്കൽ മതിയെന്നാണ് പറയുന്നത്. പെൻഷൻ പ്രായം ഉയർത്തും. ക്ഷേമ പെൻഷൻ ഇനി ആളുകളുടെ വീട്ടിൽ എത്തിക്കുകയില്ല. ഗുണഭോക്താക്കൾ […]
Read more

രാഗ റെയിലെന്ന് പേരിട്ടാലും കുഴപ്പമില്ല, കെ റെയിലിന് ബദല്‍ വേണമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കെ റെയില്‍ പദ്ധതി റദ്ദാക്കിയതില്‍ അത്ഭുതമില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. യുഡിഎഫ് അതിന് നേരത്തെ എതിരായിരുന്നു. എന്നാല്‍, കെ റെയില്‍ പദ്ധതിക്ക് പകരം എന്താണെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും രാഗറെയില്‍ എന്ന് പേരിട്ടാലും കുഴപ്പമില്ല, പുതിയൊരു പദ്ധതി കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖജനാവില്‍ നയാപൈസയില്ലെന്ന് പറയുന്നവര്‍ ആശ വേതന വര്‍ധനവ്, ക്ഷേമപെന്‍ഷന്‍ എന്നിവ എങ്ങനെ നല്‍കുമെന്നും തോമസ് ഐസക് ചോദിച്ചു.
Read more

മണ്ഡല പുനർനിർണ്ണയം ബിജെപിയുടെ ചതിക്കുഴി: തോമസ് ഐസക്

തിരുവനന്തപുരം: മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. തോമസ് ഐസക്. ഈ നീക്കങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കാനുള്ള പദ്ധതിയാണിതെന്നും, ഇതിന് പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ബിജെപി നിലപാട് മാറ്റുകയാണെന്നും ഐസക് ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ പോലെ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നിലവിലുള്ള […]
Read more

ഐസക്ക് സാറെ വല്ലാതെ തള്ളരുത്; തോമസ് ഐസക്കിന് മറുപടിയുമായി ജോയ് മാത്യു

കോഴിക്കോട്: കേരളത്തിലെ സ്‌കൂളുകളുടെ വികസനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടന്‍ ജോയ് മാത്യു. മലാപ്പറമ്പിലെ നവീകരിച്ച യു പി സ്‌കൂളിന്റെ തിളക്കമാര്‍ന്ന മതിലും ബോര്‍ഡും കണ്ടപ്പോള്‍ തോമസ് സാറിന് എനിക്കുള്ള മറുപടിയായി കഴിഞ്ഞ പത്തുവര്‍ഷത്തെ വികസനത്തെക്കുറിച്ചു പറഞ്ഞു തള്ളുവാന്‍ തത്രപ്പാടായിയെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസം ജോയ് മാത്യുവിന്റെ പരാമര്‍ശത്തെ പരിഹസിച്ച് തോമസ് ഐസക് രംഗത്ത് വന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ മറുപടി വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- […]
Read more

രമേഷ് പിഷാരടിക്കെതിരായ പരാമർശം; ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

പാലക്കാട്: യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പരാമർശത്തിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമർശം പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ച് മോശമായി പറയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഐസക് വ്യക്തമാക്കി. താൻ ഉദ്ദേശിച്ചത് രാഷ്ട്രീയ വിമർശനമാണെന്നും, പാലസ്തീൻ വിഷയത്തിൽ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങൾ തോൽവി ഭയന്നുള്ളതാണെന്നും ഐസക് കൂട്ടിച്ചേർത്തു. പാലക്കാട് എൽഡിഎഫ് ഉണ്ടാക്കിയെന്ന് പറയുന്ന […]
Read more

പിഷാരടിയെ കോമാളിയാക്കിയ ഐസക്ക് ധാരാളി: ചെറിയാൻ ഫിലിപ്പ്

കൊച്ചി: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി കോമാളിയാണെന്ന് പറയുന്ന തോമസ് ഐസക്ക് ധനമന്ത്രിയെന്ന നിലയിൽ ധൂർത്തും ദുർവ്യയവും നടത്തി കേരളത്തിൻ്റെ സമ്പദ്ഘടന തകർത്ത ധാരാളിയാണ്. ധാരാളിത്തത്തിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാക്കിയ തോമസ് ഐസക്ക് കേരള ജനതയെ എരപ്പാളികളാക്കി. പിഷാരടിയെ കോമാളിയെന്ന് അധിക്ഷേപിക്കുന്ന ഐസക്ക് കലാകാരന്മാരെയാകെ അവഹേളിക്കുകയാണ്. സിനിമാ താരങ്ങളായ ഇന്നസെൻ്റ്, മുകേഷ് എന്നിവർ എൽഡിഎഫ് സ്ഥാനാർത്ഥികളായി വിജയിച്ചവരാണ്. ഗണേശ് കുമാർ പത്തനാപുരത്ത് ഇപ്പോഴും മത്സരിക്കുന്നു. ഇവരും കോമാളികളാണെന്ന് ഐസക്ക് കരുതുന്നുണ്ടാവണം. ഇടതു സഹയാത്രികനായിരുന്ന ചലച്ചിത്ര താരം […]
Read more

തോമസ് ഐസക്കിനോട് സ്‌നേഹം മാത്രം, സംസ്‌കാരം സമരം ചെയ്‌താൽ കിട്ടുന്നതല്ല: രമേശ് പിഷാരടി

പാലക്കാട്: സിപിഎം നേതാവ് തോമസ് ഐസക്കിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് തനിക്ക് സ്‌നേഹമാത്രമാണുള്ളതെന്നും അനാവശ്യ പരാമർശങ്ങൾക്ക് മറുപടി പറയാൻ താൽപര്യമില്ലെന്നും പിഷാരടി പറഞ്ഞു. “സംസ്‌കാരം സമരം ചെയ്ത് നേടുന്നതല്ല. എനിക്ക് വേണ്ടത്ര സംസ്‌കാരം ഉണ്ട്. ഐസക്കിനൊപ്പം നിന്ന് വാദിക്കാൻ ഇല്ല,” എന്നും അദ്ദേഹം വ്യക്തമാക്കി. “കലാകാരന്മാർ എപ്പോഴാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്?” എന്ന ചോദ്യവും പിഷാരടി ഉയർത്തി. ഒപ്പം നിൽക്കാത്തവരെ വെറുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ്, കോമാളി വേഷം […]
Read more

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടേത് രാഷ്ട്രീയ കളി: തോമസ് ഐസക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നല്‍കിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണ് ഇപ്പോള്‍ നടക്കുന്ന ഇഡി നോട്ടീസ് എന്നാണ് തോമസ് ഐസക് പറയുന്നത്. മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണം. ഈ ആരോപണം തെറ്റാണ്, ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത്, […]
Read more

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ഡോ. തോമസ് ഐസക്ക്

കല്‍പ്പറ്റ: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കേന്ദ്ര നടപടിക്കെതിരെ സിപിഐഎം നേതാവ് ഡോ. തോമസ് ഐസക്. കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്. കേന്ദ്രമനുഭവിച്ച ചുരുങ്ങിയ സമയം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഗ്രാന്‍ഡ് ചോദിച്ചാല്‍ വായ്പ തരുന്നുവെന്നും പ്രതിഷേധത്തോടെ വായ്പയെ സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ആന്ധ്ര അടക്കമുള്ളവര്‍ക്ക് പണം നല്‍കുമ്പോള്‍ ഈ മാനദണ്ഡം ഉണ്ടായില്ല. ദീര്‍ഘകാലത്തേക്ക് വായ്പ തിരിച്ചടപ്പിച്ച് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള കെണിയാണിത്. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കുമെന്നും […]
Read more

ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളിലല്ല മതവിശ്വാസം; ഹൈക്കോടതി

ഇന്ത്യന്‍ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി. മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയ, മുസ്ലീം പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് വിധി പറഞ്ഞത്. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും വിധി പ്രസ്താവനയില്‍ പറഞ്ഞു. നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ വിയോജിപ്പോ കാണിക്കാനുള്ള അവകാശം എല്ലാ പൗരന്‍മാരുടെയും ഭരണഘടനപരമായ അവകാശമാണെന്നും കോടതി പറഞ്ഞു. ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയതുവഴി വിദ്യാര്‍ഥിനി മുസ്ലിം […]
Read more
Advertisement
WhiteswanTV Footer