Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തോമസ് ഐസക്കിനോട് സ്‌നേഹം മാത്രം, സംസ്‌കാരം സമരം ചെയ്‌താൽ കിട്ടുന്നതല്ല: രമേശ് പിഷാരടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സിപിഎം നേതാവ് തോമസ് ഐസക്കിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് തനിക്ക് സ്‌നേഹമാത്രമാണുള്ളതെന്നും അനാവശ്യ പരാമർശങ്ങൾക്ക് മറുപടി പറയാൻ താൽപര്യമില്ലെന്നും പിഷാരടി പറഞ്ഞു. “സംസ്‌കാരം സമരം ചെയ്ത് നേടുന്നതല്ല. എനിക്ക് വേണ്ടത്ര സംസ്‌കാരം ഉണ്ട്. ഐസക്കിനൊപ്പം നിന്ന് വാദിക്കാൻ ഇല്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.

“കലാകാരന്മാർ എപ്പോഴാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്?” എന്ന ചോദ്യവും പിഷാരടി ഉയർത്തി. ഒപ്പം നിൽക്കാത്തവരെ വെറുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ്, കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാർത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ലെന്ന് തോമസ് ഐസക് വിമർശിച്ചിരുന്നു. ഇതിന് യുഡിഎഫ് മറുപടിയായി, പാലക്കാട്ടെ സ്ഥാനാർത്ഥി സിനിമാക്കാരനായ പിഷാരടിയല്ല, കോൺഗ്രസ് പ്രവർത്തകനായ പിഷാരടിയാണെന്ന് വ്യക്തമാക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix