Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ramesh pisharody

ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം: രമേഷ് പിഷാരടി

പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
Read more

ജനവിധിയില്‍ പച്ചതൊട്ട ഏക സെലിബ്രിറ്റി പിഷാരടി മാത്രം

ഇത്തവണത്തെ തെരഞ്ഞെടുപ്പ് പല കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായിരുന്നു. അതിലൊന്നായിരുന്നു താരസാന്നിധ്യം. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും ഏറ്റവും കൂടുതൽ താരങ്ങളെ മത്സരത്തിനയച്ചത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണ്. രണ്ടുതാരങ്ങളെ വീതം എൽഡിഎഫും ഒരാളെ യുഡിഎഫും താര മത്സരാർത്ഥികളായി തിരഞ്ഞെടുപ്പ് ഗോദയിലിറക്കി. അക്കൂട്ടത്തിൽ പ്രധാനി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിയാണ്. ബിജെപിയുടെ ശോഭാ സുരേന്ദ്രൻ, ഇടത് സ്വതന്ത്രനായ എൻഎംആർ റസാഖ് എന്നിവരായിരുന്നു എതിരാളികൾ. 13,147 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടി കന്നിയങ്കം വിജയിച്ചുകയറിയത്. എല്‍ഡിഎഫിന്റെ സുധീര്‍ കരമന, […]
Read more

നിയമസഭയില്‍ എത്തിയാല്‍ പിന്നെ തന്നെ സിനിമയില്‍ കാണില്ലെന്ന് രമേഷ് പിഷാരടി

പാലക്കാട്: നിയമസഭയിൽ എത്തിയാൽ തന്നെ പിന്നെ സിനിമയിൽ കാണില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. ജയിച്ചാൽ താൻ പിന്നെയൊരു മുഴുനീള രാഷ്ട്രീയ പ്രവർത്തകനാകുമെന്നും പിഷാരടി പറഞ്ഞു. ‘എന്റെ ശബ്ദം ആദ്യമായി ഉയർന്നത് പാലക്കാടാണ്. നിയമസഭയിലും എൻറെ ശബ്ദം ഉയരണം. അതിനായുള്ള പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. രാഷ്ട്രീയം എന്നത് മനുഷ്യരുമായി ഇടപെടുന്നതും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതുമാണ്. കക്ഷി രാഷ്ട്രീയം പറഞ്ഞ് കടന്നാക്രമിക്കുന്നതും ഒച്ചയെടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ രാഷ്ട്രീയം പറയുന്ന ആളല്ല,പ്രവർത്തിക്കുന്ന ആളാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസും പാലക്കാട് […]
Read more

രാഹുലിനെ പോലെ പീഡനവും ഗര്‍ഭം അലസിപ്പിക്കലും തുടരുമോ? പിഷാരടിയോട് എകെ ബാലന്‍

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറഞ്ഞ് വേണം വോട്ട് ചോദിക്കാനെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാരമ്പര്യം തുടരും എന്നാണ് പിഷാരടി പറയുന്നത്. കോണ്‍ഗ്രസിന്റേത് പരിഹാസ്യമായ സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത കാര്യങ്ങള്‍ തുടരുമെന്നാണ് പിഷാരടി പറഞ്ഞത്, അത് കടന്ന കൈ ആയിപ്പോയി. മൂന്ന് പീഡനവും ഗര്‍ഭം അലസിപ്പിക്കലും തുടരുമെന്നാണോ പിഷാരടി പറയുന്നത്. രാഹുല്‍ ചെയ്ത തെറ്റുകള്‍ക്ക് ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം […]
Read more

ചുമരെഴുത്തിന് ഇനി ആള് വേണ്ട; ‘ചുവര്‍ബോട്ട്’ ഇറക്കി രമേഷ് പിഷാരടി

പാലക്കാട്: തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ചുമരെഴുത്ത്. വളരെ നേരത്തെ തന്നെ സ്ഥലം ബുക്ക് ചെയ്തിടും. ആദ്യം ചുമരെഴുതി പ്രചാരണം കൊഴുപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുക. എന്നാല്‍ ഇത്തവണ പരമ്പരാഗത രീതിയില്‍ നിന്ന് മാറി യന്ത്രം ആ പണി ചെയ്യും. ‘ചുവര്‍ബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തന്‍ ചുമരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയില്‍ ഇത്തവണ ചുമരെഴുതിയത് റോബോട്ട് ആണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുകീഴില്‍ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് […]
Read more

രമേഷ് പിഷാരടിക്കെതിരായ പരാമർശം; ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

പാലക്കാട്: യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പരാമർശത്തിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമർശം പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ച് മോശമായി പറയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഐസക് വ്യക്തമാക്കി. താൻ ഉദ്ദേശിച്ചത് രാഷ്ട്രീയ വിമർശനമാണെന്നും, പാലസ്തീൻ വിഷയത്തിൽ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങൾ തോൽവി ഭയന്നുള്ളതാണെന്നും ഐസക് കൂട്ടിച്ചേർത്തു. പാലക്കാട് എൽഡിഎഫ് ഉണ്ടാക്കിയെന്ന് പറയുന്ന […]
Read more

പിഷാരടിയെ കോമാളിയാക്കിയ ഐസക്ക് ധാരാളി: ചെറിയാൻ ഫിലിപ്പ്

കൊച്ചി: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി കോമാളിയാണെന്ന് പറയുന്ന തോമസ് ഐസക്ക് ധനമന്ത്രിയെന്ന നിലയിൽ ധൂർത്തും ദുർവ്യയവും നടത്തി കേരളത്തിൻ്റെ സമ്പദ്ഘടന തകർത്ത ധാരാളിയാണ്. ധാരാളിത്തത്തിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാക്കിയ തോമസ് ഐസക്ക് കേരള ജനതയെ എരപ്പാളികളാക്കി. പിഷാരടിയെ കോമാളിയെന്ന് അധിക്ഷേപിക്കുന്ന ഐസക്ക് കലാകാരന്മാരെയാകെ അവഹേളിക്കുകയാണ്. സിനിമാ താരങ്ങളായ ഇന്നസെൻ്റ്, മുകേഷ് എന്നിവർ എൽഡിഎഫ് സ്ഥാനാർത്ഥികളായി വിജയിച്ചവരാണ്. ഗണേശ് കുമാർ പത്തനാപുരത്ത് ഇപ്പോഴും മത്സരിക്കുന്നു. ഇവരും കോമാളികളാണെന്ന് ഐസക്ക് കരുതുന്നുണ്ടാവണം. ഇടതു സഹയാത്രികനായിരുന്ന ചലച്ചിത്ര താരം […]
Read more

തോമസ് ഐസക്കിനോട് സ്‌നേഹം മാത്രം, സംസ്‌കാരം സമരം ചെയ്‌താൽ കിട്ടുന്നതല്ല: രമേശ് പിഷാരടി

പാലക്കാട്: സിപിഎം നേതാവ് തോമസ് ഐസക്കിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് തനിക്ക് സ്‌നേഹമാത്രമാണുള്ളതെന്നും അനാവശ്യ പരാമർശങ്ങൾക്ക് മറുപടി പറയാൻ താൽപര്യമില്ലെന്നും പിഷാരടി പറഞ്ഞു. “സംസ്‌കാരം സമരം ചെയ്ത് നേടുന്നതല്ല. എനിക്ക് വേണ്ടത്ര സംസ്‌കാരം ഉണ്ട്. ഐസക്കിനൊപ്പം നിന്ന് വാദിക്കാൻ ഇല്ല,” എന്നും അദ്ദേഹം വ്യക്തമാക്കി. “കലാകാരന്മാർ എപ്പോഴാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്?” എന്ന ചോദ്യവും പിഷാരടി ഉയർത്തി. ഒപ്പം നിൽക്കാത്തവരെ വെറുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ്, കോമാളി വേഷം […]
Read more

‘പാലക്കാട് മത്സരിക്കുന്നത് സിനിമാക്കാരനല്ല, കോണ്‍ഗ്രസുകാരനായ രമേഷ് പിഷാരടി’

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിക്കുന്നത് സിനിമക്കാരനായ രമേഷ് പിഷാരടിയല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രമേഷ് പിഷാരടിയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഷാരടി. തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണെന്നും താരം പറഞ്ഞു. മണ്ഡലത്തിലുടനീളം സഞ്ചരിക്കുമ്പോള്‍ ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് ആളുകള്‍ കാണിച്ചു തരുന്നതെന്നും പിഷാരടി പറഞ്ഞു. കോണ്‍ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീലെന്നാണ് മുന്‍ എംഎല്‍എയും എംപിയുമായ ഷാഫി പറമ്പിലിന്റെ പ്രതികരണം.
Read more

ബിജെപി– സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യം: രമേശ് പിഷാരടി

പാലക്കാട്: പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി– സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. പാലക്കാട് മാത്രമല്ല, മറ്റ് പ്രദേശങ്ങളിലും ഈ കൂട്ടുകെട്ട് കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും, അവരെ സൈബർ ആക്രമണത്തിന് ഇരയാക്കാൻ ആഗ്രഹമില്ലെന്നും പിഷാരടി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് ആവേശം […]
Read more
Advertisement
WhiteswanTV Footer