Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ramesh pisharody

‘പാലക്കാട് മത്സരിക്കുന്നത് സിനിമാക്കാരനല്ല, കോണ്‍ഗ്രസുകാരനായ രമേഷ് പിഷാരടി’

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിക്കുന്നത് സിനിമക്കാരനായ രമേഷ് പിഷാരടിയല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രമേഷ് പിഷാരടിയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഷാരടി. തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണെന്നും താരം പറഞ്ഞു. മണ്ഡലത്തിലുടനീളം സഞ്ചരിക്കുമ്പോള്‍ ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് ആളുകള്‍ കാണിച്ചു തരുന്നതെന്നും പിഷാരടി പറഞ്ഞു. കോണ്‍ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീലെന്നാണ് മുന്‍ എംഎല്‍എയും എംപിയുമായ ഷാഫി പറമ്പിലിന്റെ പ്രതികരണം.
Read more

ബിജെപി– സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യം: രമേശ് പിഷാരടി

പാലക്കാട്: പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി– സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. പാലക്കാട് മാത്രമല്ല, മറ്റ് പ്രദേശങ്ങളിലും ഈ കൂട്ടുകെട്ട് കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും, അവരെ സൈബർ ആക്രമണത്തിന് ഇരയാക്കാൻ ആഗ്രഹമില്ലെന്നും പിഷാരടി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് ആവേശം […]
Read more

പ്രചാരണത്തിന് ഒപ്പം നിൽക്കും, പക്ഷേ സ്ഥാനാർത്ഥിയാകില്ല; ആസിഫ് അലി

സ്ഥാനാർത്ഥിയാകാനുള്ള താത്പര്യമില്ലെന്നും തന്റെ എല്ലാ സ്വപ്നങ്ങളും സിനിമയോടൊപ്പമാണെന്നും നടൻ ആസിഫ് അലി വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് എത്താമെന്നും അദ്ദേഹം പറഞ്ഞു. പിഷാരടിയുടെ കഴിവുകളിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയിൽ പേര് ഉറപ്പാക്കുകയും നിർബന്ധമായും വോട്ട് ചെയ്യണമെന്നും ആസിഫ് അലി പറഞ്ഞു. പെരുന്നാൾ ആശംസകളോടെയാണ് അദ്ദേഹം പ്രതികരണം ആരംഭിച്ചത്. “ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. 30 ദിവസത്തെ നോമ്പിന് ശേഷം കുടുംബാംഗങ്ങൾ എല്ലാം ഒന്നിച്ചുകൂടിയിട്ടുണ്ട്. സാധാരണയായി പെരുന്നാൾ ആഘോഷിക്കാൻ സ്വദേശമായ തൊടുപുഴയിലേക്ക് […]
Read more

മമ്മൂട്ടിയുടെ അനു​ഗ്രഹം വാങ്ങി, വിജയിച്ചാൽ പാലക്കാട് കൊണ്ടുവരുമെന്ന് രമേഷ് പിഷാരടി

പാലക്കാട്: മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താന്‍ പാലക്കാട് മത്സരത്തിന് ഇറങ്ങുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥിയായ നടന്‍ രമേഷ് പിഷാരടി. താന്‍ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും താന്‍ വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും പിഷാരടി പറഞ്ഞു. പാലക്കാട് മത്സരിക്കാനായി പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു. ജനങ്ങളെ പരമാവധി നേരിൽ കണ്ടായിരിക്കും പ്രചാരണം. പ്രത്യേക തന്ത്രങ്ങളൊന്നും ഉപയോഗിക്കില്ല. പരിമിതമായ സമയമേയുള്ളൂ. തന്നെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച നടപ്പാക്കാനാണ് […]
Read more

വീണ്ടും ഷാഫിയുടെ നോമിനി; പിഷാരടി വരുന്നതില്‍ കോണ്‍ഗ്രസില്‍ അടി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രമേഷ് പിഷാരടി ശക്തനായ സ്ഥാനാര്‍ത്ഥിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഷാഫി പറമ്പിലിന്റെ നോമിനികളെ വീണ്ടും മത്സരിപ്പിക്കുന്നതിലെ വിയോജിപ്പുമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയ നാണക്കേട് ഉന്നയിച്ചാണ് ഇവര്‍ എതിര്‍ക്കുന്നത്. ലൈംഗിക അതിക്രമ പരാതികളെ തുടര്‍ന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ കരുത്തനായ മറ്റൊരു സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ആരംഭിച്ചത്. മുതിര്‍ന്ന നേതാവ് […]
Read more

മാങ്കൂട്ടത്തിലിന് പകരം പിഷാരടി? തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കാന്‍ കോണ്‍ഗ്രസ്

2021ലെ തെരഞ്ഞെടുപ്പ് കാലം ആരും മറന്ന് കാണില്ല. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിട്ടുനിന്ന മെട്രോമാന്‍ ഇ. ശ്രീധരനെ അവസാനലാപ്പില്‍ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ സീറ്റ് നിലനിര്‍ത്തിയത് ആ തെരഞ്ഞെടുപ്പിലെ ആവേശകരമായ ജയങ്ങളിലൊന്നായിരുന്നു. പിന്നീട് ഷാഫി പോയി രാഹുല്‍ മാങ്കൂട്ടം വന്നപ്പോഴും ജയിച്ച പാലക്കാട് പിടിക്കാന്‍ ഇത്തവണ കോണ്‍ഗ്രസ് ആരെയെറക്കുമെന്നത് ഏവരും ഉറ്റുനോക്കിയിരുന്ന തീരുമാനമാണ്. ജയസാധ്യത പരിഗണിച്ച് സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിങ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് […]
Read more

രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്‍ത്ഥി? സമ്മതം മൂളി താരം

പാലക്കാട്: നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടിവി താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യതയുണ്ടെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
Read more

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് രമേഷ് പിഷാരടി

പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കുറേക്കൂടി ശ്രദ്ധ പുലര്‍ത്തണമായിരുന്നെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. എംഎല്‍എക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുഭാവി കൂടിയായ രമേഷിന്റെ പ്രതികരണം. എന്നാല്‍, ആരോപണങ്ങള്‍ തെളിയും രാഹുലിനെ സ്ഥാനങ്ങളില്‍ നിന്നും നീക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങള്‍ സ്വാഭാവികമായി ഉണ്ടാകും. വിധി വരട്ടെയെന്ന് പറയാന്‍ രാഹുലിന്റെ വിഷയത്തില്‍ ഒരു പരാതി പോലുമില്ലെന്നും രമേഷ് പിഷാരടി ന്യായീകരിച്ചു. ഈ വിഷയത്തില്‍ ഷാഫി പറമ്പിലിന് എതിരായ വിമര്‍ശനങ്ങളും സ്വാഭാവികമാണ്. രാഹുലിന്റെ സുഹൃത്ത് ആയതിനാല്‍ ഇത്തരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix