Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സര്‍ക്കാരിന്റെ ധവളപത്രത്തിന് എല്‍ഡിഎഫ് ബദല്‍ ധവളപത്രം ഉടന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന് മറുപടിയായി എൽഡിഎഫ് ബദൽ ധവളപത്രം തയ്യാറാക്കുന്നു. മുൻ ധനമന്ത്രിമാരായ തോമസ് ഐസക്കും കെ.എൻ. ബാലഗോപാലിനുമാണ് ബദൽ ധവളപത്രം തയ്യാറാക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളിൽ ബദൽ ധവളപത്രം പുറത്തിറക്കാനാണ് എൽഡിഎഫിന്റെ തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും സാമ്പത്തിക പരിപാലനവും അതിൽ വിശദീകരിക്കും. ക്ഷേമ പദ്ധതികൾക്കായി ചെലവഴിച്ച തുക ധൂർത്തെന്ന രീതിയിൽ യുഡിഎഫ് അവതരിപ്പിക്കുന്നുവെന്നാണ് എൽഡിഎഫിന്റെ വിമർശനം. കൂടാതെ, കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തിന് ലഭിച്ച നേട്ടങ്ങൾ ധവളപത്രത്തിൽ പരാമർശിച്ചിട്ടില്ലെന്നും എൽഡിഎഫ് ആരോപിക്കുന്നു. ഈ വിഷയങ്ങളിൽ വിശദമായ മറുപടി നൽകുന്ന രേഖയായിരിക്കും ബദൽ ധവളപത്രമെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു.

Advertisement
WhiteswanTV Footer