Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: k n balagopal

വീര്യംകുറഞ്ഞ മദ്യം: യുഡിഎഫിനെതിരെ കെ.എൻ. ബാലഗോപാൽ

കൊല്ലം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വിഷയത്തിൽ യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽ എംഎൽഎ ആരോപിച്ചു. അസംബ്ലിയിൽ ബിൽ പാസാക്കിയതിന് ശേഷം മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ബിൽ തയ്യാറാക്കി വെച്ച ശേഷം പിന്നീട് ചർച്ച ചെയ്യുമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിൽ അസംബ്ലിയിൽ പാസായാൽ അത് പൊതുരേഖയാകുമെന്നും അതിനുശേഷം മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് പറയുന്നതിന് എന്ത് പ്രസക്തിയാണുള്ളതെന്നും […]
Read more

സഭാ ടിവിയിൽ നിന്നും പ്രസംഗം മാറ്റിയതുകൊണ്ടൊന്നും അഴിമതി അല്ലാതാവുന്നില്ല: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച അഴിമതി ആരോപണങ്ങൾ സഭാ രേഖകളിൽ നിന്നും സഭാ ടിവിയിൽ നിന്നും നീക്കം ചെയ്ത നടപടിക്കെതിരെ കെ.എൻ. ബാലഗോപാൽ ശക്തമായ വിമർശനം ഉന്നയിച്ചു. പ്രസംഗം വെട്ടിമാറ്റിയതുകൊണ്ടോ രേഖകളിൽ നിന്ന് നീക്കം ചെയ്തതുകൊണ്ടോ സർക്കാരിന്റെ അഴിമതി ഇല്ലാതാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്യുന്നതും പ്രസംഗഭാഗങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കുന്നതും നിയമസഭാ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണെന്ന് ബാലഗോപാൽ ആരോപിച്ചു. സർക്കാർ പ്രതിപക്ഷ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. […]
Read more

സര്‍ക്കാരിന്റെ ധവളപത്രത്തിന് എല്‍ഡിഎഫ് ബദല്‍ ധവളപത്രം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന് മറുപടിയായി എൽഡിഎഫ് ബദൽ ധവളപത്രം തയ്യാറാക്കുന്നു. മുൻ ധനമന്ത്രിമാരായ തോമസ് ഐസക്കും കെ.എൻ. ബാലഗോപാലിനുമാണ് ബദൽ ധവളപത്രം തയ്യാറാക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ബദൽ ധവളപത്രം പുറത്തിറക്കാനാണ് എൽഡിഎഫിന്റെ തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും സാമ്പത്തിക പരിപാലനവും അതിൽ വിശദീകരിക്കും. ക്ഷേമ പദ്ധതികൾക്കായി ചെലവഴിച്ച തുക ധൂർത്തെന്ന രീതിയിൽ യുഡിഎഫ് അവതരിപ്പിക്കുന്നുവെന്നാണ് എൽഡിഎഫിന്റെ വിമർശനം. കൂടാതെ, കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തിന് ലഭിച്ച നേട്ടങ്ങൾ ധവളപത്രത്തിൽ […]
Read more

സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ ധവളപത്രത്തിനെതിരെ പ്രതികരിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ വാദങ്ങൾ കള്ളമാണെന്ന് ബാലഗോപാൽ പറഞ്ഞു. സതീശൻ നേരത്തെ സംസ്ഥാനത്തിന്റെ കടമ 6 ലക്ഷത്തിന് മുകളിൽ എന്നാണ് പറഞ്ഞിരുന്നതും, പിന്നീട് 4.85 ലക്ഷം കോടി മാത്രമാണെന്നും തിരുത്തിയതും വ്യാജവാദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധവളപത്രത്തിൽ നിലവിൽ കടബാധ്യത 5.7 ലക്ഷം കോടി രൂപയാണെന്ന് വ്യക്തമാക്കിയതോടെ, മുന്‍പ് പ്രതിപക്ഷത്തിലെ ആരോപണങ്ങൾ തെറ്റാണെന്ന് ബാലഗോപാൽ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകേണ്ട 1.25 […]
Read more

ഓണ സമ്മാനം; രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്‌. ശനിയാഴ്ച മുതൽ ഇത്‌ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി […]
Read more

കെഎസ്ആര്‍ടിസിക്ക് സർക്കാർ സഹായം; 122 കോടി രൂപകൂടി അനുവദിച്ചു

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ജൂൺ മാസത്തിൽ 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍.പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും, മറ്റ് ആവശ്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നൽകിയത്. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 900 കോടി രൂപയാണ് കോര്‍പറേഷനുള്ള വകയിരുത്തല്‍. ഇതില്‍ 388 കോടി രൂപ മൂന്ന് മാസത്തിനുള്ളില്‍ ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. […]
Read more

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ജൂൺ 20 മുതൽ

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 62 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷനായി നൽകിയത്. 2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുൾപ്പെടെ 35,154 കോടി രൂപ ക്ഷേമപെൻഷനായി വിതരണം ചെയ്‌തു. അതായത്, ഒമ്പത് വർഷം കൊണ്ട് ഒന്നും രണ്ടും പിണറായി സർക്കാരുകൾ […]
Read more

മെയ് മാസം രണ്ടു ഗഡു ക്ഷേമ പെൻഷൻ വിതരണം ചെയ്യും

തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സംസ്ഥാന സർക്കാർ. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മെയ് മാസം പകുതിയോടെ പെൻഷൻ വിതരണം ആരംഭിക്കും. ഇതിനായി സർക്കാരിന് 1800 കോടി രൂപയോളം ആവശ്യമാണെന്നും ധനവകുപ്പ് പറയുന്നു. രണ്ട് ഗഡു പെൻഷൻ ഒരുമിച്ചു നൽകുന്നതോടെ ഓരോ ഗുണഭോക്താവിനും രൂപ വീതം ലഭിക്കും. നേരത്തെ സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ അഞ്ച് […]
Read more

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി ഫണ്ട് അനുവദിച്ച് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. 2228.30 കോടി രൂപയാണ് അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായ 2150.30 കോടി രൂപയും ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്. വികസന ഫണ്ടില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 1132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 275.91 കോടി വീതവും മുനിസിപ്പാലിറ്റികള്‍ക്ക് 221.76 കോടിയും കോര്‍പ്പറേഷനുകള്‍ക്ക് 243.93 കോടിയും ലഭിക്കും. നഗരസഭകളില്‍ മില്യന്‍ പ്ലസ് […]
Read more

സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ സംവിധാനം രൂപീകരിക്കാന്‍ ബജറ്റില്‍ 2 കോടി

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെയും വ്യാജ വാര്‍ത്തകള്‍ക്കെതിരെയും ബജറ്റില്‍ 2 കോടി അനുവദിച്ചതായി ധനമന്ത്രി.സൈബര്‍ അധിക്ഷേപം തടയുന്ന സംവിധാനങ്ങള്‍ക്കെതിരെ സംവിധാനം രൂപീകരിക്കുന്നതിനായാണ് 2 കോടി ബജറ്റില്‍ വകയിരുത്തിയത്. പിആര്‍ഡി, പൊലീസ്, നിയമവകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടി രൂപ ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. തെറ്റായ വാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബര്‍ കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബര്‍ വിംഗ് ശക്തിപ്പെടുത്തും.
Read more

Recent News

Advertisement
WhiteswanTV Footer