പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഭീഷണി ഫോൺ; ഒളിവിലായിരുന്ന പ്രതി മൈസൂരിൽ അറസ്റ്റിൽ
മലപ്പുറം: പൊലീസ് സ്റ്റേഷന്റെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് മാസങ്ങളായി തുടർച്ചയായി വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാവിട്ടപ്പുറം ഒതളൂർ സ്വദേശി പ്രേമരാജൻ (46) ആണ് ചങ്ങരംകുളം പൊലീസിന്റെ പിടിയിലായത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ ഇടവിടാതെ സ്റ്റേഷനിലേക്ക് വിളിച്ച് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർച്ചയായ ഫോൺവിളികൾ സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിച്ചതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഫോൺവിളികളുടെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് […]
Read more







