മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍
കൊൽക്കത്ത: ബംഗാളിലെ ദുര്‍ഗാപൂരില്‍ ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് 23കാരി ബലാത്സംഗത്തിനിരയായി.ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഘത്തിലെ കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജതമാക്കിയിട്ടുണ്ട്. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷയുറപ്പാക്കണമെന്ന് മമതാ ബാനര്‍ജി സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി എക്‌സ് പോസ്റ്റില്‍ കുറിച്ചു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read more