Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Thrissur Pooram messed

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. സംഘം ഈ മാസം എഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. പൂരം അലങ്കോലപ്പെട്ട വിവരം ബിജെപി പ്രവർത്തകർ അറിയിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് സുരേഷ് ഗോപിയുടെ മൊഴി. ആംബുലൻസിൽ സുരേഷ് ഗോപി എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷവും സുരേഷ് ഗോപി അക്കാര്യം നിഷേധിച്ചിരുന്നു. സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ ബോധപൂർവ്വം പൂരം അട്ടിമറിച്ചെന്നാണ് ആരോപണം.
Read more

സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്റ്റൈലിലാണ്; എം വി ഗോവിന്ദന്‍

പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൂരം പൂര്‍ണമായും കലങ്ങിയിട്ടില്ല. എന്നാല്‍, പൂരം ഉപതെരഞ്ഞെടുപ്പില്‍ ഒരു പ്രശ്‌നമായി ഉയര്‍ത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വി ഡി സതീശനെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. തൃശൂര്‍ പൂരം വിവാദത്തില്‍ സുരേഷ് ഗോപി ലൈസന്‍സില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. ഇപ്പോഴും സിനിമ സ്‌റ്റൈലിലാണ് അദ്ദേഹം. എന്തും പറയാമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. സുരേഷ് ഗോപി പറയുന്നത് […]
Read more

ആംബുലന്‍സ് ദുരുപയോഗം ചെയ്തു; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂര്‍: ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. മോട്ടോര്‍ വാഹനവകുപ്പും സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. പൂരം നടക്കുന്നയിടത്തുണ്ടായ സംഘര്‍ഷത്തിലേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയ സംഭവത്തിലാണ് അന്വേഷണം. സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാണ് പരാതി. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്. പൂരം അലങ്കോലമായതിന് പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix