മലപ്പുറം: കുറ്റിപ്പുറത്ത് 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തവനൂർ സ്വദേശികളായ മുഹമ്മദ് റിസ്വാൻ (25), മുഹമ്മദ് ജാസിൽ (41) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസും തിരൂർ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഇന്ന് രാവിലെ കുറ്റിപ്പുറം കണ്ണംകുളത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് പ്രദേശത്ത് വിൽപ്പനയ്ക്കായി എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.



