Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Thrissur Pooram

കത്തുന്ന വെയിലത്തും സാംസ്‌കാരിക തലസ്ഥാനം പൂരാഘോഷത്തിന്റെ ആവേശത്തിൽ

തൃശ്ശൂർ: സാംസ്‌കാരിക തലസ്ഥാനം പൂരാഘോഷത്തിന്റെ ആവേശത്തിൽ മുഴുകി. കണിമംഗലം ശാസ്താവ് പുലർച്ചെ വടക്കുന്നാഥനെ വണങ്ങാനെത്തിയതോടെ ഈ വർഷത്തെ പൂരം ഔദ്യോഗികമായി ആരംഭിച്ചു. കനത്ത ചൂടിനെയും അവഗണിച്ച് പതിനായിരങ്ങൾ തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുകയാണ്. തിരുവമ്പാടി ഭഗവതിയുടെ വടക്കുന്നാഥനിലേക്കുള്ള പ്രസിദ്ധമായ ‘മഠത്തിൽ വരവ് പഞ്ചവാദ്യം’ രാവിലെ പതിനൊന്നരയോടെ തുടങ്ങി. മൂന്ന് ആനകളും പ്രമുഖ വാദ്യകലാകാരന്മാരും അണിനിരക്കുന്ന ഈ പഞ്ചവാദ്യം കാണാൻ വലിയ ജനക്കൂട്ടം കൂടി. തിമില, മദ്ദളം, ഇടയ്ക്ക എന്നിവയുടെ താളമേളങ്ങളാൽ സമ്പന്നമായ ഈ വാദ്യവിരുന്ന് ഏകദേശം മൂന്ന് മണിക്കൂർ […]
Read more

വെടിക്കെട്ട് ദുരന്തം; തൃശൂര്‍ പൂരം, പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടുകള്‍ നിരോധിച്ചേക്കും

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിനായുള്ള ഒരുക്കത്തിനിടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായ സാഹചര്യത്തില്‍ ഉത്സവ വെടിക്കെട്ടുകള്‍ നിരോധിച്ചേക്കും. തൃശൂര്‍ പൂരം, പാവറട്ടി തിരുന്നാള്‍ എന്നിവയുടെ വെടിക്കെട്ടുകള്‍ നിരോധിക്കാന്‍ സാധ്യത. വീര്യം കുറഞ്ഞ മരുന്നുകള്‍ ഉപയോഗിച്ചുള്ള മിതമായ വെടിക്കെട്ടിനു മാത്രമായിരിക്കും അനുമതി. ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണ ശാലയിലെ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതു സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കലക്ടര്‍ […]
Read more

തൃശ്ശൂർ പൂരത്തിന് ആവേശം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും

തൃശ്ശൂർ: തൃശ്ശൂർ പൂരം കളറാകും, ഭഗവതിയുടെ തിടമ്പേറ്റാൻ രാമ രാജാവ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ എത്തും. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗജപ്രമുഖനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കഴിഞ്ഞ വർഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ചെമ്പൂക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റിയത്. രാമരാജാവ് എത്തുന്നതോടെ പൂരം കൊഴുക്കും. കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരം പ്രേമികൾ ഏറെ ആവേശത്തിലാണ്. ആനപ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബിഹാറിലെ ആനച്ചന്തയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുമ്പോൾ പേര് […]
Read more

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ തൃശൂർ പൂരാവേശത്തിലേക്ക് കടക്കും. ഘടകക്ഷേത്രങ്ങളിലും രാവിലെ മുതല്‍ പൂരക്കൊടികള്‍ ഉയരും. പല ക്ഷേത്രങ്ങളിലും രാത്രിയിലാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടക്കുന്നത്. രാവിലെ മുതല്‍ പാറമേക്കാവ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ ആരംഭിക്കും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് പൂരത്തിന് തുടക്കം കുറിച്ച് ഭഗവതിയുടെ സാന്നിദ്ധ്യത്തില്‍ ഉയര്‍ത്തുക. ഉച്ചയ്ക്ക് 12ന് വലിയ പാണി കൊട്ടി ഭഗവതിയെ […]
Read more

തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണ നിലവാരം ഉറപ്പുവരുത്തുമെന്നും സർക്കാർ അറിയിച്ചു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തൃശൂർ തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സർക്കാരിൻ്റെ മറുപടി രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. ഹർജിക്കാരന് പിന്നീട പരാതിയുണ്ടായാൽ അപ്പോൾ കോടതിയെ സമീപിക്കാം എന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പൂരം വെടിക്കെട്ട് അന്തരീക്ഷ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
Read more

തൃശൂർ പൂരം വെടിക്കെട്ട് അനുമതി: ജില്ലാ ഭരണകൂടം നിയമോപദേശം തേടും

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് നടത്താനുളള അനുമതിയിൽ ജില്ലാ ഭരണകൂടം നിയമോപദേശം തേടും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും വേലയ്ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാൻ കഴിയുമോയെന്നാണ് നിയമോപദേശം തേടുന്നത്. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടുന്നത്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിൻ കാലിയാക്കുമെന്ന് ദേവസ്വങ്ങൾ സത്യവാങ്‌മൂലം നൽകിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങൾക്ക് അനുമതി ലഭിച്ചത്. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. […]
Read more

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

തൃശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. വിവാദത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ സുരേഷ് ​ഗോപി ആഞ്ഞടിച്ചു. വെടിക്കെട്ട് വിവാദം തരികിട പരിപാടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേവസ്വം ഭാരവാഹികളായ രാജേഷിനെയും ഗിരീഷിനെയും കേന്ദ്രമന്ത്രിമാരുടെ മുമ്പിൽ എത്തിച്ച് രണ്ട് മണിക്കൂറാണ് ചർച്ച ചെയ്തത്. കാര്യങ്ങളെല്ലാം അവരെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. സർക്കാരിന് നിയമപരമായി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യത്തെ വെടിക്കെട്ട് അപകടങ്ങൾ കണക്കിലെടുത്താണ് കേന്ദ്രം നിയമം മാറ്റുന്നത്. വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിക്കാൻ […]
Read more

തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ: കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യം

തൃശ്ശൂർ‌: തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. വെടിക്കെട്ട് നടത്തുന്നതിനായി കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സുരേഷ് ഗോപി എന്നിവരെ ദേവസ്വങ്ങൾ നേരിൽ കണ്ട് അഭ്യർഥിച്ചിട്ടും പ്രശ്ന പരിഹാരമായില്ലെന്ന് ജി രാജേഷ് പ്രതികരിച്ചു. മെയ് ആറിനാണ് ഇത്തവണ തൃശ്ശൂര്‍ പൂരം. വെടിക്കെട്ട് പുരയില്‍ നിന്നും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ ദൂരം വേണമെന്ന കേന്ദ്ര നിയമമാണ് പൂരം നടത്തിപ്പിന് അനുകൂലമായി നില്‍ക്കുന്നത്. എന്നാല്‍ […]
Read more

സുരേഷ് ഗോപിയുടെ അംബുലന്‍സ് യാത്ര; വരാഹി സിഇഒ അഭിജിത്തിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു

സുരേഷ് ഗോപി അംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് നടപടിക്കൊരുങ്ങുന്നു. വരാഹി അസോസിയേറ്റ്‌സ് സി ഇ ഒ അഭിജിത്തിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രക്കെതിരെ പരാതി ഉയര്‍ന്നത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്‌സായിരുന്നു. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താന്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ആംബുലന്‍സ് […]
Read more

പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന്?; മുഖ്യമന്ത്രി

ജനസഹസ്രങ്ങൾ പങ്കാളികളായ തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. ഇത്തവണത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകൾ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്. വെടിക്കെട്ടിൻ്റെ മുന്നോടിയായി തൃശ്ശൂർ റൗണ്ടിൽ നിന്നും (സ്റ്റെറയിൽ സോൺ) ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ […]
Read more
Advertisement
WhiteswanTV Footer