കടുവയെ വെടിവെച്ച് കൊല്ലരുതെന്ന ഉത്തരവ് കേരളം തുടർച്ചയായി ലംഘിക്കുന്നു: മനേക ഗാന്ധി
ന്യൂഡല്‍ഹി: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതില്‍ കേരളത്തെ വിമര്‍ശിച്ച് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേക ഗാന്ധി. കടുവയെ പിടികൂടാം എന്നാല്‍ കൊല്ലാന്‍ പാടില്ല എന്നതാണ് കേന്ദ്ര ഉത്തരവ്. ഈ ഉത്തരവ് കേരളം തുടര്‍ച്ചയായി ലംഘിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാറ്റിനേയും കൊല്ലാനാണ് താല്‍പര്യമെന്നും മനേക ഗാന്ധി വിമര്‍ശിച്ചു. പഞ്ചാരക്കൊല്ലിയില്‍ കണ്ടെത്തിയ കടുവ പ്രായമാകാത്ത കടുവയാണ്. അതിനെ പിടികൂടാനുളള ശ്രമമാണ് ഉണ്ടാകേണ്ടിയിരുന്നത്. കടുവയുടെ ഭക്ഷണമായ കാട്ടുപന്നിയെ മനുഷ്യര്‍ കൊല്ലുകയാണ്. മനുഷ്യര്‍ കാടിറങ്ങുന്നതായിരിക്കും നിലവിലുളള ഏക പരിഹാരമെന്നും […]
Read more