Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Tiger

നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലി; ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

മലപ്പുറം: നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലിയിറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് പുലിയെ ആദ്യം കണ്ടത്. അപ്രതീക്ഷിതമായി പുലിയെ കണ്ടതോടെ പൊലീസുകാരൻ ഭയന്ന് മുകളിലേക്ക് വെടിയുതിർത്തു. ഇതോടെ പുലി ക്യാമ്പിനുള്ളിൽ നിന്ന് തിരിഞ്ഞോടുകയായിരുന്നു. തലനാരിഴയ്‌ക്കാണ് പൊലീസുകാരൻ രക്ഷപ്പെട്ടത്. സംഭവസ്ഥലത്തിന് സമീപം പുലി കൊന്ന് ഭക്ഷിച്ച മുള്ളൻ പന്നിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. വിവരമറിഞ്ഞ് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്തെത്തി പരിശോധന തുടങ്ങി. പുലിയെ കണ്ടെത്തി വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ച് […]
Read more

കരുവാരക്കുണ്ടില്‍ വീണ്ടും കടുവ സാന്നിധ്യം

മലപ്പുറം: കരുവാരക്കുണ്ടില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ കടുവയെ കണ്ട കേരളാ എസ്റ്റേറ്റില്‍ സൈലന്റ് വാലിയോട് ചേര്‍ന്ന പ്രദേശത്തു തന്നെയാണ് വീണ്ടും കടുവയെ കണ്ടെത്തിയത്. ഡോ.അരുണ്‍ സക്കറിയ അടങ്ങുന്ന സംഘം സംഭവ സ്ഥലത്തെത്തി പരിശോധനനടത്തുകയാണ്.അതേസമയം നാട്ടിലിറങ്ങിയ കാളികാവിലെ നരഭോജി കടുവയെ എട്ടു ദിവസമായിട്ടും പിടികൂടാന്‍ ആയിട്ടില്ല. കരുവാരകുണ്ട് സുല്‍ത്താന എസ്റ്റേറ്റിന് മേല്‍ഭാഗത്തായി സ്ഥാപിച്ച ക്യാമറയില്‍ രാവിലെ ആറുമണിക്ക് കടുവയുടെ ദൃശ്യം പതിഞ്ഞു. മദാരിക്കുണ്ട്, എസ്റ്റേറ്റ് മേഖലകളില്‍ വനം വകുപ്പ് വീണ്ടും തിരച്ചില്‍ ആരംഭിച്ചു. 20 പേര്‍ അടങ്ങുന്ന […]
Read more

സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി; കോഴികളെ പിടികൂടുന്ന ദൃശ്യം പുറത്ത്

വയനാട്: സുല്‍ത്താൻ ബത്തേരിയിൽ ടൗണിനടുത്ത് വീണ്ടും പുലിയെ കണ്ടതായി പരാതി. കോട്ടക്കുന്ന് സ്വദേശി പോള്‍ മാത്യുവിന്റെ വീട്ടിലെ കോഴികളെ പിടികൂടുന്ന പുലിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. പുലി കോഴിയെ പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ആഴ്ചകള്‍ക്ക് മുമ്പും ബത്തേരി ടൗണിനടുത്ത് പുലിയെ കണ്ടിരുന്നു. അധികൃതര്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read more

വയനാട് ചീരാലില്‍ വീണ്ടും പുലി ആക്രമണം

വയനാട്: ചീരാലില്‍ വീണ്ടും പുലി ആക്രമണം. വീട്ടില്‍ കെട്ടിയിട്ടിരുന്ന മൂരിക്കുട്ടിയെ കൊന്ന് ഭക്ഷിച്ചു. കരിങ്കാളിക്കുന്ന് താവരിമല രാജേഷിന്റെ മൂരിക്കുട്ടിയെയാണ് പുലി കൊന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണം. പുലിയുടെ സാന്നിധ്യം പതിവായിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.പുലിയെ പിടിക്കാന്‍ വനംവകുപ്പ് ലൈവ് ക്യാമറകള്‍ സ്ഥാപിക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
Read more

ഇടുക്കി വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലിൽ കടുവയിറങ്ങി

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു. പ്രദേശവാസികളായ നാരായണൻ ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കൊന്നത്. വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണെന്നാണ് വിവരം. കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.
Read more

കാസർഗോഡ് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി

കാസർഗോഡ്: കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള മനുഷ്യനിര്‍മിതമല്ലാത്ത തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ പ്രദേശവാസിയായ സ്ത്രീ മോട്ടോര്‍ നിര്‍ത്താന്‍ പമ്പ്ഹൗസിലേക്ക് പോയ സമയത്തായിരുന്നു സമീപത്തെ പാറക്കെട്ടില്‍നിന്ന് ഗര്‍ജനം കേട്ടത്.പിന്നീട് അവര്‍ കുടുംബാംഗങ്ങളെ കൂട്ടിയെത്തി നടത്തിയ പരിശോധനയിലാണ് പുലിയെ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു. വനംവകുപ്പ്, പുലിക്കായി കൂടിവെക്കാൻ ഒരുങ്ങുകയായിരുന്നു. ഈ സമയത്താണ് പുലി, തുരങ്കത്തില്‍ കുടുങ്ങിയത്. രണ്ടുമാസത്തോളമായി പ്രദേശത്ത് പുലിഭീതി നിലനിൽക്കുന്നതായി നാട്ടുകാര്‍ വ്യക്തമാക്കി. പന്നിക്കുവെച്ച […]
Read more

വയനാട്ടിലെ കടുവകൾ തിരുവനന്തപുരം മൃഗശാലയിലേക്ക്

വയനാട് കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലെ രണ്ട് കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. അമരക്കുനിയിൽ പിടിയിലായ കടുവയെ ഉൾപ്പെടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കി.വയനാട് പുൽപ്പള്ളി പ്രദേശങ്ങളെ വിറപ്പിച്ച 8 വയസ് പ്രായമായ പെൺകടുവയാണിത്. ജനവാസമേഖലയിൽ നിലയുറപ്പിച്ച കടുവ 5 ആടുകളെ കൊന്നിരുന്നു. കർണാടക വനമേഖലയിൽ നിന്നാണ് ഈ കടുവ എത്തിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. കടുവ കൂട്ടിലായതിന് ശേഷം കുപ്പാടിയിലെ വനം വകുപ്പിന് കീഴിലുള്ള മൃഗ പരിചരണ കേന്ദ്രത്തിലേക്ക് […]
Read more

വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ചത്തു. രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്നാണ് അറിയുന്നത്. കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. ഓപ്പറേഷനിടയില്‍ ദൗത്യസംഘമാണ് ചത്തനിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. രാധയുടെ കൊലയ്ക്ക് ശേഷം വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും തെരച്ചിലിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് നാലാംനാള്‍ പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച കടുവയുടെ മൃതദേഹം ലഭിക്കുന്നത്
Read more

നരഭോജി കടുവയുടെ സാന്നിധ്യം; വയനാട്ടിൽ നാലിടങ്ങളിൽ കർഫ്യൂ

വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെയ്ക്കാനുള്ള ദൗത്യം മുന്നോട്ടുപോകുന്നതോടെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, മേലേ ചിറക്കര, മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കർഫ്യൂ. നാളെ രാവിലെ ആറ് മുതൽ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കർഫ്യൂ. ഈ സ്ഥലങ്ങളിൽ സഞ്ചാരത്തിന് വിലക്കുണ്ട്. ആളുകൾ പുറത്തിറങ്ങരുതെന്നും കടകൾ തുടക്കരുതെന്നും നിർദേശമുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. കൂടാതെ പഞ്ചാരക്കൊല്ലിയിൽ വിവിധയിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി.
Read more

നാടിനെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ പത്താം നാൾ കെണിയിൽ

പുൽപ്പള്ളി അമരക്കുനിയിൽ നാടിനെ ഭീതിയിലാഴ്ത്തി കടുവയെ കൂട്ടിലാക്കി. പത്താം ദിവസമാണ് തൂ​പ്ര​യി​ൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടിങ്ങിയത് . അ​ഞ്ച് കൂ​ടു​ക​ളാ​ണ് ക​ടു​വ​യ്ക്കാ​യി വ​നം വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. അ​തി​ൽ ഒ​ന്നാ​യി​രു​ന്നു തൂ​പ്ര​യി​ലേ​ത്. തൂപ്ര​യി​ലെ കേ​ശ​വ​ന്‍റെ വീ​ടി​ന് താ​ഴെ​യു​ള്ള വ​യ​ലി​ന് സ​മീ​പം സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ക​ടു​വ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇന്നലെ രാത്രി 11.30ഓടെയാണു കടുവ കൂട്ടിൽ കുടുങ്ങിയത്. എട്ട് വയസോളം പ്രായമുള്ള കടുവയുടെ ആരോ​ഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.കടുവയ്ക്ക് എന്തെങ്കിലും തരത്തിൽ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ കൃത്യമായ പരിചരണവും ഉറപ്പാക്കും. ഒരാഴ്ചയായി […]
Read more
Advertisement
WhiteswanTV Footer