Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Tiger

ആനമറിയില്‍ പുലിയിറങ്ങി കൂട് തകര്‍ത്ത് കോഴികളെ പിടികൂടി

മലപ്പുറം: വഴിക്കടവ് ആനമറിയിൽ വീണ്ടും പുലിയിറങ്ങി. വീട്ടുമുറ്റത്തെ കോഴിക്കൂട് തകർത്താണ് പുലി കോഴികളെ പിടികൂടിയത്. കാക്കത്തോടൻ താജുദ്ദീന്റെ വീട്ടിലാണ് സംഭവം നടന്നത്. രാവിലെ കൂട് തകർന്ന നിലയിൽ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥലത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി. ഒരു മാസം മുൻപും സമീപത്തെ പി. ലാത്തൊടിക മുജീബ് റഹ്‌മാന്റെ വീട്ടിൽ പുലിയെത്തി താറാവുകളെ പിടികൂടിയിരുന്നു. ഇഷ്ടികകൊണ്ട് നിർമ്മിച്ച കൂട് തകർത്താണ് ആക്രമണം നടന്നത്. ഒരാഴ്ചയുടെ ഇടവേളയിൽ രണ്ട് തവണയാണ് അന്ന് പുലിയെത്തിയത്. ശനിയാഴ്ച രാത്രി നാടുകാണി ചുരം […]
Read more

പിടികൂടി കാട്ടിൽവിട്ട കടുവ വീണ്ടും ജനവാസ മേഖലയിൽ

ഇടുക്കി: മൂന്നാറിൽ നിന്ന് പിടികൂടി ഉൾവനത്തിൽ വിട്ട കടുവ വീണ്ടും ജനവാസ മേഖലയിലെത്തി. തങ്കമല മാട്ടുപ്പട്ടി ആറാംനമ്പർ ഭാഗത്ത് കടുവയെ കണ്ടെത്തിയതായി വനംവകുപ്പ് അറിയിച്ചു. കടുവ ജനവാസ പ്രദേശത്തേക്ക് കടന്നതോടെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി അടിയന്തര യോഗം ചേർന്നു. കടുവയെ വീണ്ടും പിടികൂടാൻ തീരുമാനം എടുത്തിട്ടുണ്ട്. ഇതിനായി രാത്രിയോടെ രണ്ട് കൂടുകൾ സ്ഥാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ചിരിക്കുന്നതിനാൽ കടുവയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കടുവയെ പിടികൂടിയാൽ വീണ്ടും കാട്ടിൽ വിടണോ, അല്ലെങ്കിൽ മൃഗശാലയിലേക്ക് മാറ്റണോ എന്ന […]
Read more

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; ജനവാസ മേഖലയിൽ ഭീഷണി

പാലക്കാട്: ഓടംതോട്– നന്നങ്ങാടി മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്ക ശക്തമാകുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാനിനെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ജനങ്ങളിൽ ഭീതിയുണർത്തിയത്. തിങ്കളാഴ്ച വൈകുന്നേരം തോട്ടത്തിൽ ജോലിക്കെത്തിയ ധർമരാജൻ എന്ന ടാപ്പിംഗ് തൊഴിലാളിക്ക് മാനിന്റെ കരച്ചിൽ കേട്ടതായി പറയുന്നു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ടാപ്പിംഗിനിടെ ഇയാൾ കടുവയെ നേരിൽ കാണുകയും ചെയ്തു. സ്ഥലത്തെത്തിയപ്പോൾ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലായിരുന്ന മാനിന്റെ ജഡമാണ് കണ്ടെത്തിയത്.ഇരയെ പിടികൂടി ഭക്ഷിച്ച രീതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ […]
Read more

മണ്ണാർക്കാട് തച്ചമ്പാറയിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പാലക്കാട്: മണ്ണാർക്കാട് തച്ചംപാറയില്‍ ഭീതി പരത്തിയപുലി കൂട്ടിൽ കുടുങ്ങി. ചെന്തുണ്ട് ഭാഗത്താണ് പുലി കൂട്ടിലായത്. കഴിഞ്ഞ ദിവസം ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി പിടിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ഈ കൂട്ടിലാണ് ഇന്ന് പുലര്‍ച്ചയോടെ പുലി കുടുങ്ങിയത്. ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് കൂട്ടിലായത്. പുലിയുടെ ആരോഗ്യം പരിശോധിച്ച ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നു വിടാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.കഴിഞ്ഞ ഒന്നര മാസത്തിനിടെ പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലായി […]
Read more

പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

പത്തനംതിട്ട: ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെത്തിത്തിച്ചു. വില്ലൂന്നിപാറയിലെ കിണറ്റില്‍ കടുവ അകപ്പെട്ടിട്ട് 12 മണിക്കൂര്‍ പിന്നിടുമ്പോഴാണ് പുറത്തെടുത്തത്. കടുവയ്ക്ക് ഒരു തവണ മയക്കുവെടി വെച്ചുവെന്നാണ് വിവരം. വല്ല ഉപയോഗിച്ച് കുരുക്കിയാണ് കടുവയെ പുറത്തേക്ക് എടുത്തത്. കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഡിഎഫ്ഒ . രണ്ടു വയസ്സു മുതല്‍ മൂന്നു വയസ്സുവരെ പ്രായമുള്ള കടുവയായിരുന്നു. മറ്റ് കടുവുകളുമായി കാട്ടില്‍ ഉണ്ടായ അക്രമം മൂലം ജനവാസ മേഖലയിലേക്ക് ഇറങ്ങിയത് ആയിരിക്കാം. ഇര പിടിക്കാന്‍ വേണ്ടി ജനവാസ മേഖലയിലേക്ക് ഇറങ്ങിയ […]
Read more

പ്രജനന കാലം: ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ കടുവയും പുലിയും നാട്ടിലിറങ്ങാന്‍ സാധ്യത; വനം വകുപ്പ്‌

പാലക്കാട് : ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളില്‍ കടുവയും പുലിയും ഇണചേരുന്ന കാലമായതിനാൽ ഇവ നാട്ടിലിറങ്ങാൻ സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. ഈ മാസങ്ങളിൽ ആൺമൃഗങ്ങൾ ഇണയെ തേടി അവയുടെ അധികാര പരിധിവിട്ടു പുറത്തുകടക്കും. ജനവാസ മേഖലയിൽ വരെ എത്താം. ഇണയ്ക്കുവേണ്ടി മറ്റ് ആൺമൃഗങ്ങളുമായി ഏറ്റുമുട്ടുന്നതും പതിവാണ്. പരുക്കേറ്റ്, പരാജയപ്പെടുന്ന മൃഗം അവരുടെ അധികാര പരിധിയിൽ നിന്നു പുറത്താക്കപ്പെടും. ഇവ കന്നുകാലികളും നായ്ക്കളും ഉൾപ്പെടെ ദുർബലരായ ഇരകളുള്ള ജനവാസമേഖലയോടു ചേർന്നുള്ള ചെറിയ കാടുകളിൽ താമസമാക്കും. ആയാസമില്ലാതെ ഇരപിടിക്കാൻ […]
Read more

വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടില്‍: മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം

കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കുടുവ കൂട്ടിലായി. 6 ദിവസം മുമ്പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണ് വനും വകുപ്പിന്റെ കെണിയിലായത്. രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയത്. 14 വയസുള്ള ആണ്‍ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്നാണ് സ്ഥിരീകരണം. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Read more

കടുവയ്ക്കായി തിരച്ചിൽ തുടരുന്നു

വയനാട്: ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. ലൈവ് കാമറയടക്കം സ്ഥാപിച്ചാണ് തിരച്ചിൽ. അതിനിടെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാര്‍ഡുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിയതായി ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ […]
Read more

കള്ളാറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി

കാസർഗോഡ്: കള്ളാർ പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.
Read more

ദേശീയ കടുവ കണക്കെടുപ്പ് ഇന്ന് അവസാനിക്കും

കാസർഗോഡ്: ഡിസംബർ ഒന്ന് മുതൽ ജില്ലയിൽ ആരംഭിച്ച ദേശീയ കടുവ കണക്കെടുപ്പിന് ഇന്ന് സമാപനം. കേരളത്തിലെ വനമേഖലയിൽ 684 ബ്ലോക്കുകളിലായിട്ടാണ് കണക്കെടുപ്പ് നടത്തുന്നത്. ജില്ലയിൽ ആറു ബ്ലോക്കുകളിലായി എട്ട് – ദിന പ്രോട്ടോകോൾ കണക്കെടുപ്പ് നടത്തി. ഒന്നാംദിവസം മുതൽ മൂന്നാം ദിവസം വരെ നിർദ്ദിഷ്ട ബ്ലോക്കുകളിൽ സസ്യഭുക്കുകളുടേയും, മാംസ ഭുക്കുകളുടെയും സാന്നിദ്ധ്യവും അവയുടെ കാൽപാടുകളും വിസർജ്ജ്യവും ചുരണ്ടൽ അടയാളങ്ങളും ഗന്ധങ്ങൾ, മരങ്ങളിലുള്ള നഖ പാടുകൾ മരങ്ങളിൽ മൃഗങ്ങൾ ഉരസിയ പാടുകൾ, ശബ്ദസൂചനകൾ, നേരിട്ടുള്ള നീരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് […]
Read more
Advertisement
WhiteswanTV Footer