Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tirupati temple

ഹിന്ദു മതം പിന്തുടരാത്ത ജീവനക്കാരിയെ സ്ഥലം മാറ്റി തിരുപ്പതി – തിരുമല ദേവസ്വം ബോർഡ്

തിരുപ്പതി: ഹിന്ദു മതം പിന്തുടരാത്ത ജീവനക്കാരിക്കെതിരെ നടപടിയുമായി തിരുപ്പതി – തിരുമല ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന് കീഴിലെ പോളിടെക്നിക് പ്രിൻസിപ്പൽ അന്‍ഷുതയെ സ്ഥലം മാറ്റിക്കൊണ്ടുളള നടപടിയാണ് സ്വീകരിച്ചത്. അൻഷുതയെ നരസിംഗപുരം ഫാർമസിയിലേക്കു മാറ്റിക്കൊണ്ടാണ് നടപടി എടുത്തിരിക്കുന്നത്. നേരത്തെ ഹിന്ദുമത വിശ്വാസം പിന്തുടർന്നു കൊള്ളാമെന്ന് ഉറപ്പ് നൽകിയായിരുന്നു ഇവർ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ജോലിയിൽ പ്രവേശിച്ച ഇവർ ഹിന്ദുമത വിശ്വാസങ്ങൾ പിന്തുടരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. അൻഷുതക്കെതിരെ സഹപ്രവർത്തകൻ സ്വഭാവ ദൂഷ്യത്തിനും ക്രമക്കേടിനും പരാതി നൽകിയിരുന്നെന്നും ടിടിഡി വ്യക്തമാക്കിയിട്ടുണ്ട്.
Read more

തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച ആറ് പേരില്‍ മലയാളിയും. പാലക്കാട് വണ്ണാമല വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല(52) ആണ് മരിച്ചത്. ബന്ധുക്കളാണ് നിര്‍മ്മലയുടെ മരണവിവരം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ദര്‍ശനത്തിനായി തിരുപ്പതിയിലെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് എത്തിയവര്‍ അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസും ക്ഷേത്ര സമിതിയും പരാജയപ്പെട്ടെന്നാണ് […]
Read more

തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവർക്ക് ആന്ധ്രാ സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്രാ സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ആന്ധ്രപ്രദേശ് റവന്യൂ മന്ത്രി അനഗനി സത്യ പ്രസാദ് പറഞ്ഞു. മന്ത്രിമാരുടെ സംഘം റൂയ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ക്ഷേത്രത്തിലുണ്ടായത് അങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണെന്നും സുരക്ഷാ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കർശന നടപടി സ്വീകരിക്കുമെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer