ആലപ്പുഴയിൽ 1600 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
ആലപ്പുഴ: അരൂക്കുറ്റി നദുവത്ത് നഗർ സ്വദേശി അഹമ്മദ് ഹാഷിം (51) ആണ് പൂച്ചാക്കൽ പൊലീസിന്റെ പിടിയിലായത്. കേരള സർക്കാരിന്റെ തൂഫാൻ ലഹരി നിർമാർജന പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വടുതല കുണ്ടേക്കടവ് ഭാഗത്ത് സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീടിന്റെ കോമ്പൗണ്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കൂടുതൽ പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. പൂച്ചാക്കൽ പൊലീസ് ഇൻസ്പെക്ടർ ലിജിമോൾ പി.ടി, എഎസ്ഐ ശിവദാസ […]
Read more