Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TransgenderRights

ശബരിമലയിൽ ട്രാൻസ്ജെൻഡർമാർക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡർമാർക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ട്രാൻസ്ജെൻഡറായ അനുശ്രീയാണ് കോടതിയെ സമീപിച്ചത്. ശബരിമലയിൽ ദർശനം നടത്താൻ ട്രാൻസ്ജെൻഡർമാർക്ക് അനുമതി നൽകണമെന്നും ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. വിഷയം പൊതുതാത്പര്യ ഹർജിയായി എങ്ങനെ പരിഗണിക്കാനാകുമെന്നും കോടതി ചോദിച്ചു. ശബരിമലയിൽ ദർശനത്തിനെത്തിയ 16 ട്രാൻസ്ജെൻഡർമാർക്ക് പ്രവേശനം നിഷേധിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Read more

ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ ചികിത്സാ സഹായം; കുടിശ്ശിക രണ്ട് മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർചികിത്സയ്ക്കായി അനുവദിച്ച സാമ്പത്തിക സഹായത്തിന്റെ കുടിശ്ശിക രണ്ട് മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. തിരുവനന്തപുരം സ്വദേശിക്ക് ചികിത്സാ സഹായമായി അനുവദിച്ച 36,000 രൂപയിൽ 15,000 രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 21,000 രൂപ ലഭിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക സഹായത്തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് കുടിശ്ശികയായ 21,000 രൂപ രണ്ട് മാസത്തിനകം വിതരണം ചെയ്യണമെന്ന് […]
Read more

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച് മന്ത്രി നിർദേശം നൽകിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ആശുപത്രികളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി പ്രത്യേക വാർഡുകൾ ഒരുക്കണമെന്നാണ് നിർദേശം. പ്രത്യേക വാർഡുകൾ സജ്ജീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക ബെഡുകളോ മുറികളോ അനുവദിക്കണമെന്നും നിർദേശമുണ്ട്. ചികിത്സയ്ക്കെത്തുന്ന ട്രാൻസ്‌ജെൻഡർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix