Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: travel

ഓറഞ്ച് അലർട്ട് : ഇടുക്കി ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് രണ്ട് ദിവസം നിയന്ത്രണം

ഇടുക്കി: ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം. ഇന്നും നാളെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. രണ്ട് ദിവസങ്ങൾ കഴിഞ്ഞും ജില്ലയിൽ ഓറഞ്ച് അലർട്ട് തുടർന്നാൽ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സാഹസിക വിനോദങ്ങൾക്ക് നേരത്തെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അത് പ്രവർത്തിക്കുന്ന സാഹചര്യമാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇത് പൂർണമായി ഒഴിവാക്കി ആളുകൾ നിയന്ത്രണങ്ങളോട് പൂർണമായും സഹകരിക്കണം എന്നും ഉത്തരവിൽ പറയുന്നു. രാത്രികാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള […]
Read more

എയർ ഇന്ത്യയും ഇൻഡിഗോയും ഗൾഫ് സർവീസ് പുനരാരംഭിച്ചു

മുംബൈ: എയർ ഇന്ത്യയും ഇൻഡിഗോയും പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചു. ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചതോടെയാണ് വിമാന സർവീസുകൾ പുനരാരംഭിച്ചത്. ബുധനാഴ്ചയോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായും സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. അമേരിക്ക, കാനഡപോലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എത്രയുംവേഗം പുനരാരംഭിക്കാനുള്ള നടപടിയുണ്ടാകുമെന്നും കമ്പനി എക്സിൽ കുറിച്ചു. ഗൾഫിലേക്കുള്ള സർവീസുകൾ സാധാരണ സമയക്രമത്തിലേക്കു വരുന്നതായി ഇൻഡിഗോ വ്യക്തമാക്കി. Content: Air India and IndiGo resume Gulf services
Read more

രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂലൈ 1 മുതൽ

ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തീരുമാനം. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിക്കുന്നത്. നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും എസി കോച്ചുകൾക്ക് കിലോമീറ്ററിന് 2 പൈസയും ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാകും. 500 കിലോമീറ്റർ താഴെയുള്ള സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രകൾക്കും നിരക്ക് കൂട്ടില്ല. 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസ കൂടും. Content: Train ticket prices […]
Read more

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും: എയർഇന്ത്യ

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ. ഘട്ടംഘട്ടമായി സർവീസുകൾ പഴയതുപോലെയാകും. നാളെയോടെ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുന്നതും തിരിച്ച് വരുന്നതുമായ വിമാന സർവീസുകൾ സാധാരണനിലയിലാകും. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും ഇന്ന് പുനരാരംഭിക്കും. യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവടങ്ങളിലേക്കുമുള്ള സർവീസുകളും വേഗത്തിൽ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സർവീസുകൾ നിർത്തിവെച്ചിരുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം നിരവധി വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് […]
Read more

ജൂൺ 22 മുതൽ സർവീസുകളിൽ മാറ്റം വരുത്താനൊരുങ്ങി ഖത്തർ എയർവേയ്‌സ്

ആഗോള സർവീസ് ശൃംഖലയിലുടനീളമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും തടസ്സങ്ങൾ പരിമിതപ്പെടുത്തുന്നതിനുമായി 2025 ജൂൺ 22, ഞായറാഴ്ച മുതൽ സർവീസുകളിൽ മാറ്റം വരുത്തുന്നുവെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. ആഗോളതലത്തിൽ വ്യോമയാന ശൃംഖലയുടെ സുരക്ഷ, വിശ്വാസ്യത, സൗകര്യം എന്നിവ മുൻനിർത്തിയാണ് മാറ്റങ്ങൾ വരുത്തുന്നതെന്നും ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിലെ യാത്രാ മുന്നറിയിപ്പിൽ വ്യക്തമാക്കി. ഇതുപ്രകാരം പുറപ്പെടൽ സമയം ഷെഡ്യൂൾ ചെയ്തതിനേക്കാൾ നേരത്തെയാക്കും. സുഗമമായ യാത്ര ഉറപ്പാക്കാൻ, യാത്ര ചെയ്യുന്നതിന് മുമ്പ് qatarairways.com വഴിയോ ഖത്തർ എയർവേയ്‌സ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുറപ്പെടൽ സമയം […]
Read more

അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു. കുറഞ്ഞത് ജൂലൈ പകുതി വരെ വൈഡ്‌ബോഡി വിമാനങ്ങളുടെ പ്രവര്‍ത്തനം 15% കുറയ്ക്കും. അഹമ്മദാബാദ് വിമാനാപകടത്തെതുടര്‍ന്നാണ് എയര്‍ലൈനിന്റെ പുതിയ തീരുമാനം. സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നതിനുവേണ്ടിയാണ് സര്‍വീസുകള്‍ കുറയ്ക്കുന്നത്. കൂടുതല്‍ പ്രവര്‍ത്തന സ്ഥിരത, മികച്ച കാര്യക്ഷമത, യാത്രക്കാരുടെ അസൗകര്യങ്ങള്‍ കുറയ്ക്കല്‍ എന്നെ കാര്യങ്ങൾ എയര്‍ ഇന്ത്യ പരിഗണിക്കുന്നു. വിമാനങ്ങളുടെ വെട്ടിക്കുറവ് കാരണം യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. വിവരങ്ങള്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കുകയും ഇതര സര്‍വീസുകളില്‍ അവരെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുകയുമാണ്. […]
Read more

കൊച്ചി- ഡൽഹി വിമാനത്തിന് ബോംബ് ഭീഷണി; നാഗ്പുരിൽ അടിയന്തര ലാൻഡിങ്

ന്യൂഡൽഹി: കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. തുടർന്ന് വിമാനം അടിയന്തരമായി നാഗ്പുരിൽ ലാൻഡ് ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിച്ചെന്നും അന്വേഷണം നടക്കുന്നുവെന്നും നാഗ്പുർ ഡിസിപി ലോഹിത് മാദാനി പറഞ്ഞു. രാവിലെ 9.31ന് കൊച്ചിയിൽനിന്ന് ഡൽഹിക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ഇമെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിക്ക് പോകുമെന്ന് സിയാൽ […]
Read more

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്. സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമല്ലാത്ത സ്ഥലത്ത് സഞ്ചാരികൾ അപകടത്തിൽപെടാനുള്ള സാധ്യത മുൻനിർത്തിയാണ് വിലക്ക്. സഞ്ചാരികൾ വനമേഖലയിലൂടെ പ്രവേശിക്കാതിരിക്കാൻ മുളകെട്ടി വഴി അടച്ചിരിക്കുകയാണ്. പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ഇടുക്കി ഡാമിൻറെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെറുതോണി ഡാം, ആർച്ച് ഡാം, ഇടുക്കി മെഡിക്കൽ കോളജ് എന്നിവ ഒറ്റ ഫ്രെയിമിൽ കാണാൻ കഴിയുന്ന സ്ഥലം എന്നതായിരുന്നു ഈ വ്യൂപോയിന്റിന്റെ പ്രത്യേകത. വനമേഖലയിലൂടെ ഏകദേശം ഒരു കിലോമീറ്റർ വരെ സഞ്ചരിച്ചുവേണം ഈ […]
Read more

ടൂറിസ്റ്റ് നികുതി ഏര്‍പ്പെടുത്താൻ ഒരുങ്ങി നോര്‍വേ

സന്ദര്‍ശകരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ടൂറിസ്റ്റ് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി നോർവേ. ടൂറിസം പ്രത്യേകിച്ച് ബാധിക്കുന്ന പ്രദേശങ്ങളില്‍’ മുനിസിപ്പാലിറ്റികള്‍ക്ക് രാത്രി താമസത്തിന് 3 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്ന പുതിയ ലെവിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിയമം അടുത്തവര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വിവേചനാധികാരത്തില്‍ നികുതി ചുമത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. കൂടാതെ ഇത് താമസ നിരക്കുകളില്‍ ചേര്‍ക്കും. സീസണിനെ അടിസ്ഥാനമാക്കി ശതമാനം ക്രമീകരിക്കാനും അധികാരികളെ അനുവദിക്കും. നികുതിയിലൂടെ സമാഹരിക്കുന്ന ഫണ്ട് […]
Read more

ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?

നോയിഡ: അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനമായി ഉത്തർപ്രദേശ്. ജെവാറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നതോടെ ഉത്തർപ്രദേശ് ഈ നേട്ടം സ്വന്തമാക്കും. ജെവാറിൽ നിർമ്മാണത്തിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (എൻഐഎ) രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന റെക്കോർഡും ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2012 വരെ ഉത്തർപ്രദേശിൽ ലഖ്‌നൗ, വാരണാസി എന്നീ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. 2021 ഒക്ടോബർ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് കുശിനഗറിലെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളം […]
Read more

Recent News

Advertisement
WhiteswanTV Footer