Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: travel

വാൽപ്പാറയിൽ ഇ-പാസ് വരുന്നു; വാഹനങ്ങൾക്ക് പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി

കോയമ്പത്തൂർ: വാൽപ്പാറയിലേക്കുപോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഇ-പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. വാഹനങ്ങൾ തമിഴ്നാട് ടൂറിസം വകുപ്പിന്റെ സൈറ്റിൽ രജിസ്റ്റർചെയ്ത് ഇ-പാസ് വാങ്ങണം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നത് തടയാൻ പ്രവേശനകേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ജില്ലാഭരണകൂടമാണ് നടപടിയെടുക്കേണ്ടത്.
Read more

കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്ര യാത്ര ഉടൻ പുനരാരംഭിക്കില്ല

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വൈഷ്‌ണോദേവി ക്ഷേത്രയാത്രയ്ക്കുള്ള കാത്തിരുപ്പ് തുടരും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന മാതാ വൈഷ്ണോ ദേവിക്ഷേത്ര യാത്ര പുനരാരംഭിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി ക്ഷേത്ര ബോർഡ് അറിയിച്ചു. സ്ഥലത്തെ കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ക്ഷേത്രത്തിലേക്കുള്ള തീർഥാടനം തുടർച്ചയായി 14 ദിവസം പൂർണമായി നിർത്തിവെച്ചത്.
Read more

വണ്‍ ഇന്ത്യ സെയില്‍: യൂറോപ്പിലേക്ക് ഫ്ളാറ്റ് ഫെയറുമായി എയര്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന ‘വണ്‍ ഇന്ത്യ’ സെയിലുമായി എയര്‍ ഇന്ത്യ. യാത്രാസൗകര്യത്തെ കൂടുതല്‍ ലളിതമാക്കുകയും ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രകളില്‍ സമാനമായ നിരക്ക് ഉറപ്പാക്കുകയുമാണ് പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 7ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഓഫര്‍ ആദ്യമായി അവതരിപ്പിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 8 മുതല്‍ 11 വരെ ട്രാവല്‍ ഏജന്റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്‍ടാക്ട് സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ബുക്കിംഗ് ചാനലുകളിലും […]
Read more

ദിവസവേതനത്തിൽ ലോക്കോ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ദിവസവേതന അടിസ്ഥാനത്തിൽ ട്രെയിനുകളിൽ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റുകളെ നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ്‌ ലോക്കോപൈലറ്റ്‌ നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കം. സർവീസിൽ നിന്ന് വിരമിച്ച ലോക്കോപൈലറ്റുകളെയാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാൻ ഒരുങ്ങുന്നത്. ദിവസവേതനാടിസ്ഥാന നിയമനത്തിനായി റെയിൽവേ മന്ത്രാലയം 19ന്‌ എല്ലാ സോണൽ ജനറൽ മാനേജർമാർക്കും അനുമതി നൽകിയതായാണ് വിവരം. ഷണ്ടിങ്ങിനും അനുബന്ധ ജോലികൾക്കും താത്കാലിക ജീവനക്കാരെ നിയമിക്കാനും തീരുമാനമായതായാണ് വിവരം. നിലവിൽ പതിനാറ്‌ സോണിലായി 1,45,230 ലോക്കോ റണ്ണിങ്‌ തസ്‌തികകളിൽ 33,174 എണ്ണം ഒഴിഞ്ഞ് […]
Read more

ഓണക്കാലം: ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്‌താൽ നിരക്കിൽ ഇളവ്

ഓണക്കാലം അടുക്കുന്നതോടെ പ്രധാനപ്പെട്ട നഗരങ്ങളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ എല്ലാവരും തന്നെ നാട്ടിൽ ഏതാണ് ആഗ്രഹിക്കുന്ന സമയമാണ്. വിമാനത്തിലും ട്രെയിനിലുമൊക്കെ ടിക്കറ്റുകൾ ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. സെപ്റ്റംബര്‍ നാലു മുതല്‍ ഏഴ് വരെയാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്. ആഗസ്റ്റ് 29 മുതൽ ആഡംബര സ്വകാര്യ ബസുകളില്‍ ഏകദേശം 2,500 രൂപയ്ക്ക് ടിക്കറ്റുകള്‍ ലഭ്യമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,500 രൂപ മുതല്‍ 5,200 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നത്. അതേസമയം ആഘോഷത്തോടടുക്കുമ്പോൾ ഈ […]
Read more

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസ ഇല്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ?

ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് അനുസരിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. 85ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 77ാം സ്ഥാനത്തേക്ക് ഉയർന്നു. കൂടുതല്‍ രാജ്യങ്ങള്‍ പ്രവേശനം അനുവദിച്ചതോടെ 30 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 29 രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും ലഭിക്കും. മലേഷ്യ, മാലദ്വീപ്, തായ്‌ലാന്റ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നുണ്ട്. ഇതിനൊപ്പം മ്യാന്‍മര്‍, ശ്രീലങ്ക, ഖത്തന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും നല്‍കുന്നുണ്ട്. […]
Read more

രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായി ഗോവ

പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായി ഗോവ. ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനം രേഖപ്പെടുത്തി ബിഹാര്‍ ആണ് ഏറ്റവും പിന്നിൽ. 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ലോക്സഭയില്‍ വിവരങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2023-24 വര്‍ഷത്തില്‍ 3.57 ലക്ഷം രൂപയാണ് ഗോവയിലെ ഒരാളുടെ ശരാശരി വരുമാനം. സിക്കിം (2.92 ലക്ഷം രൂപ), ഡല്‍ഹി (2.71 ലക്ഷം രൂപ), ചണ്ഡീഗഢ് (2.56 ലക്ഷം രൂപ), പുതുച്ചേരി (1.45 ലക്ഷം രൂപ) […]
Read more

കൊച്ചിയിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ യാത്ര; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

കൊച്ചിയിലെ കെ. എസ്. ആർ. ടി. സി ഡബിൾ ഡക്കർ യാത്രയ്ക്ക് ബുക്ക്‌ ചെയ്യാൻ onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ സ്റ്റാർട്ടിങ് ഫ്രം എന്ന ഓപ്ഷനിൽ കൊച്ചി സിറ്റി റൈഡ് (Kochi City Ride) എന്നും ഗോയിങ് ടു ഓപ്ഷനിൽ കൊച്ചി (Kochi) എന്നും സെലക്ട് ചെയ്തു സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്. കൂടാതെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും9961042804 – (ഷാലിമാർ തോമസ്, യൂണിറ്റ് കോർഡിനേറ്റർ)8289905075 – (മനോജ്, അസിസ്റ്റൻ്റ് കോർഡിനേറ്റർ) 9447223212 – (പ്രശാന്ത് […]
Read more

ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ

താൽക്കാലികമായി നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ ഭാഗികമായി സർവീസുകൾ പുനരാരംഭിക്കും. ഒക്ടോബർ ഒന്നോടെ പൂർണ്ണമായും സർവീസുകൾ പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. AI 171 അപകടത്തിന് പിന്നാലെ പരിശോധനകളുടെയും മുൻകരുതലുകളുടെയും വ്യോമപാതകളിൽ നേരിട്ട പ്രശ്നങ്ങളുടെയും ഭാഗമായാണ് സർവീസുകൾ നിർത്തിവെച്ചിരുന്നത്. അപകടത്തിൽ ജീവനക്കാരടക്കം 260 പേർക്ക് ജീവൻ നഷ്ടമായി. ബോയിംഗ് 787 ഡ്രീംലൈനർ വിമാനം വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബോയിംഗ് 787 വിമാനങ്ങളിൽ അധിക മുൻകരുതൽ […]
Read more

തീർത്ഥാടന യാത്രക്കൊരുങ്ങി കെഎസ്ആർടിസി

കൊല്ലം: കര്‍ക്കടകത്തിൽ പ്രത്യേക തീര്‍ത്ഥാടന യാത്രാ പാക്കേജുകളുമായി കെഎസ്ആര്‍ടിസി. കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ നാലമ്പലം, ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം എന്നിവയ്ക്കാണ് കെഎസ്ആര്‍ടിസി അവസരമൊരുക്കിയിട്ടുള്ളത്. ജൂലൈ 19നാണ് പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ 5 മണിയ്ക്ക് യാത്ര പുറപ്പെടും. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രശസ്തമായ ആറന്മുള വള്ളസദ്യയുടെ ഭാഗമാകാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. വള്ളസദ്യയിലെ ചടങ്ങുകൾ കാണാനും 44 വിഭവങ്ങളടങ്ങുന്ന സദ്യയിൽ പങ്കെടുക്കാനും […]
Read more

Recent News

Advertisement
WhiteswanTV Footer