Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓറഞ്ച് അലർട്ട് : ഇടുക്കി ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് രണ്ട് ദിവസം നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം. ഇന്നും നാളെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. രണ്ട് ദിവസങ്ങൾ കഴിഞ്ഞും ജില്ലയിൽ ഓറഞ്ച് അലർട്ട് തുടർന്നാൽ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

സാഹസിക വിനോദങ്ങൾക്ക് നേരത്തെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അത് പ്രവർത്തിക്കുന്ന സാഹചര്യമാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇത് പൂർണമായി ഒഴിവാക്കി ആളുകൾ നിയന്ത്രണങ്ങളോട് പൂർണമായും സഹകരിക്കണം എന്നും ഉത്തരവിൽ പറയുന്നു. രാത്രികാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. പ്രധാനമായും നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്ത് മാറ്റിയ പ്രദേശമായതിനാൽ ഇവിടേക്കുള്ള യാത്രകളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Content: Orange alert: Two-day restrictions on water and adventure activities in Idukki district

Recent News

Advertisement
WhiteswanTV Footer