Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tourism

ഹെെദരാബാദിലേക്ക് ഒരു കെഎസ്ആര്‍ടിസി യാത്ര; സമ്പൂര്‍ണ്ണ പാക്കേജ് പുറത്തിറക്കി

കൊച്ചി: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടർ പുറത്തിറക്കി. വിനോദസഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള വിവിധ യാത്രാ പാക്കേജുകളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നാല് പകലും മൂന്ന് രാത്രിയും നീളുന്ന ഹൈദരാബാദ് യാത്രയാണ് പ്രധാന ആകർഷണം. എസി ബസുകളിലായാണ് ഹൈദരാബാദ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം, താമസം, റാമോജി ഫിലിം സിറ്റിയിലേക്കുള്ള പ്രവേശന ഫീസ് എന്നിവ ഉൾപ്പെടുന്ന സമ്പൂർണ പ്രീമിയം ടൂർ പാക്കേജാണിത്. കേരളത്തിനകത്തെ തീർഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും നിരവധി പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുവായൂർ, മമ്മിയൂർ, […]
Read more

മണാലിയിൽ സ്ഥാപിച്ച മൊബൈൽ ചാർജിംഗ് സ്റ്റേഷൻ മണിക്കൂറുകൾക്കകം മാലിന്യക്കൂമ്പാരമായി

മണാലി: ഹിമാചൽ പ്രദേശ് സർക്കാർ വിനോദസഞ്ചാരികളുടെ സൗകര്യാർത്ഥം മണാലിയിൽ സ്ഥാപിച്ച പുതിയ മൊബൈൽ ചാർജിംഗ് സ്റ്റേഷൻ മണിക്കൂറുകൾക്കകം മാലിന്യക്കൂമ്പാരമായി മാറിയ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാൻ വിനോദസഞ്ചാരികൾക്കായി ഒരുക്കിയ ആധുനിക സംവിധാനത്തെയാണ് പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും ഉപേക്ഷിക്കാനുള്ള ഇടമായി ചില ടൂറിസ്റ്റുകൾ മാറ്റിയത്. നിഖിൽ സൈനി എന്നയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഈ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്. യുഎസ്ബി പോർട്ടുകൾക്കും ചാർജിംഗ് യൂണിറ്റിനും […]
Read more

വേനലവധിക്കാലം ആഘോഷമാക്കാൻ ഉല്ലാസയാത്രകളുമായി കൊല്ലം കെഎസ്ആർടിസി

വേനലവധിക്കാലം കൂടുതൽ മനോഹരമാക്കാൻ വൈവിധ്യമാർന്ന യാത്രാ പാക്കേജുകൾ ഒരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ രംഗത്തെത്തിയിരിക്കുകയാണ്. മാർച്ച് 28-ന് ആരംഭിക്കുന്ന നെഫർറ്റിട്ടി കപ്പൽ യാത്രയാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. രാവിലെ കൊല്ലത്തുനിന്നും എസി ബസിൽ എറണാകുളത്തെത്തി അഞ്ച് മണിക്കൂർ അറബിക്കടലിൽ ചിലവഴിക്കുന്ന ഈ യാത്രയ്ക്ക് മുതിർന്നവർക്ക് 3840 രൂപയും കുട്ടികൾക്ക് 1940 രൂപയുമാണ് നിരക്ക്. ഏപ്രിൽ മാസത്തിലും വിവിധ ദിവസങ്ങളിൽ ഈ കപ്പൽ യാത്ര ലഭ്യമാണ്. പ്രകൃതിഭംഗി ആസ്വദിക്കാനാഗ്രഹിക്കുന്നവർക്കായി മാർച്ച് 29-ന് വാഗമൺ യാത്രയും ഇല്ലിക്കൽ കല്ല് യാത്രയും […]
Read more

വനിതാ ദിനത്തില്‍ വന്‍ ഓഫറുകളുമായി കേരളാ ടൂറിസം; കെ.ടി.ഡി.സി റിസോര്‍ട്ട് ബുക്കിംഗില്‍ 50% ഇളവ്

തിരുവനന്തപുരം: വരാനിരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനം ആഘോഷമാക്കാന്‍ പ്രത്യേക ഇളവുകളുമായി കേരളാ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KTDC). മാര്‍ച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത കെ.ടി.ഡി.സി റിസോര്‍ട്ടുകളില്‍ വനിതകള്‍ ഉള്‍പ്പെടുന്ന റിസര്‍വേഷനുകള്‍ക്ക് റൂം വാടകയില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2026 മാര്‍ച്ച് 5 മുതല്‍ 10 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി 16 മുതല്‍ 28 വരെയുള്ള കാലയളവില്‍ സ്ത്രീകള്‍ നേരിട്ട് നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഈ ഓഫര്‍ ബാധകം. കെ.ടി.ഡി.സി സെന്‍ട്രല്‍ റിസര്‍വേഷന്‍ സെന്റര്‍ […]
Read more

കായൽ ടൂറിസത്തിന് പുത്തൻ ഉണർവ്വേകാൻ ‘ഫ്ലോട്ടിംഗ് കോട്ടേജുകൾ’

കോട്ടയം: കേരളത്തിലെ കായൽ ടൂറിസം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഒഴുകുന്ന കോട്ടേജുകൾ (Floating Cottages) വരുന്നു. കാശ്മീർ സ്വദേശിയായ നമൻ ശർമയാണ് തീരപരിപാലന നിയമങ്ങൾ തടസ്സമാകാത്ത രീതിയിലുള്ള ഈ പുത്തൻ ആശയത്തിന് പിന്നിൽ. അഹമ്മദാബാദിലെ സി.ഇ.പി.ടി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ നമൻ, അരൂരിലെ സമുദ്ര ഷിപ്പ്‌യാർഡിൽ മറൈൻ ഡിസൈൻ ഇന്റേൺഷിപ്പിന് എത്തിയപ്പോഴാണ് ഈ ആശയം രൂപപ്പെടുത്തിയത്. സ്വന്തം ജന്മനാടായ കാശ്മീരിലെ തടാകങ്ങളോടും അവിടുത്തെ ജലയാനങ്ങളോടും കേരളത്തിലെ കായൽപരപ്പുകൾക്കുള്ള സാമ്യമാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നമനെ നയിച്ചത്. […]
Read more

ആലപ്പുഴ ജില്ലാ കോടതി പാലം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാകും: പി പി ചിത്തരഞ്ജൻ

ആലപ്പുഴ: ആലപ്പുഴ നഗരത്തിൻ്റ വളർച്ചയിൽ വലിയ പങ്കുവഹിക്കാനുള്ള ജില്ലാ കോടതി പാലത്തിന്റെ നിർമ്മാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം, മുസ്‌രിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുതുവർഷ ആഘോഷമായ ആലപ്പുഴ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ ഭാവിയിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുക ടൂറിസം മേഖലയാണ്. ഈ മേഖലയ്ക്ക് വലിയ പ്രാധാന്യം […]
Read more

വിപുലമായ പരിപാടികളുമായി മരാരി ബീച്ച് ഫെസ്റ്റ്

ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളുമായി മാരാരി ബീച്ച് ഫെസ്റ്റിവൽ ഡിസംബർ 27 മുതൽ ജനുവരി 2 വരെ മാരാരി ബീച്ചിൽ നടക്കും ഡിസംബർ 29ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ബഹുമാന്യനായ കൃഷി വകുപ്പ് മന്ത്രി ശ്രീ പി.പ്രസാദ് ബീച്ച് ഫെസ്റ്റിവെല്ലിൻ്റെ ഉദ്ഘാടനം നിർവഹിക്കും. കേരള സർക്കാർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജില്ലാ കുടുംബശ്രീ മിഷൻ മാരാരിക്കുളം വടക്ക് പഞ്ചായത്തും ആലപ്പുഴ ഡിടിപിസിയും ചേർന്നാണ് 4 -ാമത് മാരാരി ബീച്ച് ഫെസ്റ്റ് […]
Read more

വേമ്പനാട് കായൽ പുനരുദ്ധാരണത്തിന് ഒമ്പത് പദ്ധതികൾ അവതരിപ്പിച്ച് ‘ബീറ്റാ വേമ്പനാട്’ ഫോറം

ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ തണ്ണീർത്തടമായ വേമ്പനാട് തടാകത്തിന്റെ പരിസ്ഥിതി പുനരുദ്ധാരണത്തിന് ഒമ്പത് പദ്ധതികൾ അവതരിപ്പിച്ച് ബീറ്റാ വേമ്പനാട് ഫോറം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആര്യാട് ലേക്ക് കനോപ്പി റിസോർട്ടിൽ സംഘടിപ്പിച്ച ബീറ്റാ വേമ്പനാട് ഫോറത്തിലാണ് മേഖലയിലെ വിദഗ്ധർ വ്യത്യസ്തമായ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതികൾ അവതരിപ്പിച്ചത്. കുളവാഴ മൂല്യവർദ്ധിത ഉൽപന്നങ്ങൾ, ഓൺസൈറ്റ് ശുചീകരണ സംവിധാനം, സ്കൂൾ ലാബുകളിലൂടെ വിദ്യാർത്ഥി-പൗര ജലഗുണ നിരീക്ഷണം, നഴ്‌സറി പെൻ സാങ്കേതികവിദ്യയിലൂടെ മത്സ്യബന്ധന വർദ്ധനവ്, ബയോബണ്ട് നിർമാണം, സ്ലൂയിസ് ഗേറ്റ് സാങ്കേതികവിദ്യ, കീടനാശിനികൾ […]
Read more

വിദേശ സഞ്ചാരികളുടെ പ്രവാഹം; കോഴിക്കോടിന്റെ പൈതൃകം തേടി അമേരിക്കൻ സംഘം

കോഴിക്കോട് : കേരളത്തിന്റെ പ്രകൃതിഭംഗിയും പൈതൃകവും ആസ്വദിക്കാൻ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതിനിടെ, കോഴിക്കോട് നഗരത്തിൽ അമേരിക്കൻ വിനോദസഞ്ചാരികളുടെ സംഘം സന്ദർശനം നടത്തി. കേരളത്തിന്റെ തനത് നിർമ്മാണ രീതികളും ചരിത്രസ്മാരകങ്ങളും അടുത്തറിയാനാണ് സംഘം എത്തിയിരിക്കുന്നത്. കോഴിക്കോട് സിറ്റി ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണ് സംഘം നഗരത്തിലെത്തിയത്. ചരിത്രപരമായ പ്രാധാന്യമുള്ള പൈതൃക മന്ദിരങ്ങൾ സന്ദർശിക്കുന്നതിലൂടെ നഗരത്തിന്റെ പൗരാണികതയെക്കുറിച്ച് മനസ്സിലാക്കാൻ സഞ്ചാരികൾക്ക് സാധിച്ചു. കോഴിക്കോടിൻ്റെ തനത് നിർമ്മാണ ശൈലികളും പ്രകൃതി സൗന്ദര്യവും പ്രതിഫലിക്കുന്ന പ്രധാന സ്ഥലങ്ങളിലും ഇവർ സന്ദർശനം […]
Read more

ഉറി തൂക്കി മല: സാഹസിക സഞ്ചാരികളുടെ പുതുചുവടുകൾക്ക് വെല്ലുവിളിയും വാതായനവും

കോഴിക്കോട്: കുറ്റിയാടിയുടെ പ്രകൃതി ഭംഗിയുടെ പടശാലയിൽ പുതുതായി നിറം ചേര്‍ക്കുന്ന സ്ഥലമാണ് ഉറി തൂക്കി മല. നൂറ്റാണ്ടുകളായി നാട്ടുചരിത്രത്തിലും ആചാരങ്ങളിലും ദൃഢമായി പതിഞ്ഞിരുന്ന ഈ മലനിരകൾ ഇന്ന് സാഹസിക സഞ്ചാരികളുടെ പുതിയ ദിശയായി മാറുകയാണ്. പേരുപോലും കൗതുകം ഉണർത്തുന്ന ഈ മലയുടെ മുകളിലെത്തുന്നവർക്ക് പ്രകൃതിയുടെ അമൂല്യ അനുഭവവും ഹൃദയം നിശ്ശബ്ദമാകുന്ന കാഴ്‌ചകളും ലഭിക്കുന്നു. അടുത്ത കാലത്ത് ഇവിടെ രൂപംകൊണ്ട സാഹസിക സഞ്ചാരകേന്ദ്രം ചെറു പ്രാദേശിക ഉൾക്കാഴ്ചകളെ മറികടന്ന് വൈവിധ്യമാർന്ന രീതിയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. സമൃദ്ധമായ ഹരിതാഭം, തണുത്ത […]
Read more

Recent News

Advertisement
WhiteswanTV Footer