ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളുമായി മാരാരി ബീച്ച് ഫെസ്റ്റിവൽ ഡിസംബർ 27 മുതൽ ജനുവരി 2 വരെ മാരാരി ബീച്ചിൽ നടക്കും
ഡിസംബർ 29ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ബഹുമാന്യനായ കൃഷി വകുപ്പ് മന്ത്രി ശ്രീ പി.പ്രസാദ് ബീച്ച് ഫെസ്റ്റിവെല്ലിൻ്റെ ഉദ്ഘാടനം നിർവഹിക്കും. കേരള സർക്കാർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജില്ലാ കുടുംബശ്രീ മിഷൻ മാരാരിക്കുളം വടക്ക് പഞ്ചായത്തും ആലപ്പുഴ ഡിടിപിസിയും ചേർന്നാണ് 4 -ാമത് മാരാരി ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
29-ാം തീയതി സാംസ്കാരിക ഘോഷയാത്രയുടെ ബീച്ച് ഫെസ്റ്റിവെൽ ആരംഭിക്കും ഡിസംബർ 29 ,30 ,31 തീയതികളിലായി കേരളത്തിലെ പ്രമുഖ ഗ്രൂപ്പുകളുടെ കലാ പരിപാടികൾ നടക്കും മുപ്പത്തിയൊന്നാം തീയതി രാത്രി 12- മണിയ്ക്ക് പപ്പാജിയെ കത്തിക്കുന്ന പരിപാടി ആദ്യമായി മാരാരിക്കുളം ബീച്ചിൽ സംഘടിപ്പിക്കും
ഡിസംബർ 27 നു ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ഫെയർ ബഹുമാന്യനായിട്ടുള്ള ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഫുഡ് ഫെസ്റ്റിവെലും വിവിധ സ്റ്റാളുകളും ജനുവരി രണ്ടാം തീയതി വരെ ഉണ്ടാവും.
പി പി ചിത്തരഞ്ജൻ എംഎൽഎ ചെയർമാനായും മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറി ഷെയ്ക്ക് ബിജു കൺവീനറായി ജനറൽ കമ്മിററിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനായി അഡ്വ. ആർ.റിയാസ് കൺവീനർ ജയകുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗം പബ്ളിസിറ്റി കമ്മിറ്റി ചെയർമാനായി എസ് രാധാകൃഷണൻ കമ്മിറ്റി ചെയർമാൻ റ്റി വി ബൈജുകൺവീനർ ശ്രീമോഹിത്ത് സി.ഐ. മാരാരിക്കുളം പോലീസ് എന്നിങ്ങനെ മൂന്ന് സബ്കമ്മിറ്റികൾ പാരിപാടി കോഡിനേറ്റ് ചെയ്യും. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ എല്ലാ അംഗങ്ങളും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുo എക്സിക്യൂട്ടിവ് അംഗങ്ങളായിരിക്കും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. റിയാസ്, എസ്. രാധാകൃഷ്ണൻ അടക്കം തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ,ഹരിതകർമ്മ സേന അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.




