അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി; ആറാം തവണയും കാപ്പാട് ബീച്ചിന്
കോഴിക്കോട്: ഡെന്മാര്‍ക്ക് ആസ്ഥാനമായ ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി തുടര്‍ച്ചയായ ആറാം തവണയും കോഴിക്കോട് കാപ്പാട് ബീച്ചിന്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ബീച്ച് പരിപാലിച്ചുവരുന്നത്. ബീച്ചില്‍ നടപ്പാക്കുന്ന കാട്ട് ഓര്‍ക്കിഡുകളുടെ പുനരധിവാസം പദ്ധതിക്ക്, 2025ലെ സതേണ്‍ ഹെമിസ്ഫിയര്‍ ബ്ലൂ ഫ്‌ളാഗ് മികച്ച പ്രവര്‍ത്തനങ്ങളുടെ മത്സര വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. പരാഗണകാരികളുടെയും പ്രാണികളുടെയും നഷ്ടം തടയല്‍ വിഷയ വിഭാഗത്തിലാണ് അവാര്‍ഡ്. ഡെന്മാര്‍ക്ക് ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ (എഫ്.ഇ.ഇ) ആണ് അവാര്‍ഡ് നല്‍കുന്നത്. […]
Read more