Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വനിതാ ദിനത്തില്‍ വന്‍ ഓഫറുകളുമായി കേരളാ ടൂറിസം; കെ.ടി.ഡി.സി റിസോര്‍ട്ട് ബുക്കിംഗില്‍ 50% ഇളവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വരാനിരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനം ആഘോഷമാക്കാന്‍ പ്രത്യേക ഇളവുകളുമായി കേരളാ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KTDC). മാര്‍ച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത കെ.ടി.ഡി.സി റിസോര്‍ട്ടുകളില്‍ വനിതകള്‍ ഉള്‍പ്പെടുന്ന റിസര്‍വേഷനുകള്‍ക്ക് റൂം വാടകയില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2026 മാര്‍ച്ച് 5 മുതല്‍ 10 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.

ഫെബ്രുവരി 16 മുതല്‍ 28 വരെയുള്ള കാലയളവില്‍ സ്ത്രീകള്‍ നേരിട്ട് നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഈ ഓഫര്‍ ബാധകം. കെ.ടി.ഡി.സി സെന്‍ട്രല്‍ റിസര്‍വേഷന്‍ സെന്റര്‍ വഴിയോ അതത് പ്രോപ്പര്‍ട്ടികളിലോ നേരിട്ട് വിളിച്ച് മുറികള്‍ ബുക്ക് ചെയ്യാവുന്നതാണ്.തിരുവനന്തപുരത്തെ മാസ്‌ക്കറ്റ് ഹോട്ടല്‍, കോവളത്തെ സമുദ്ര, കുമരകത്തെ വാട്ടര്‍ സ്‌കേപ്‌സ്, മൂന്നാറിലെ ടീ കൗണ്ടി, തേക്കടിയിലെ ആരണ്യ നിവാസ് എന്നീ പ്രീമിയം റിസോര്‍ട്ടുകളിലും ഓഫര്‍ ലഭ്യമാണ്.

കൂടാതെ, ബജറ്റ് ഹോട്ടലുകളായ പെരിയാര്‍ ഹൗസ് (തേക്കടി), കുമരകം ഗെയ്റ്റ്വേ (തണ്ണീര്‍മുക്കം), റിപ്പിള്‍ ലാന്‍ഡ് (ആലപ്പുഴ), ഗാര്‍ഡന്‍ ഹൗസ് (മലമ്പുഴ) എന്നിവടങ്ങളിലും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 9400008585 അല്ലെങ്കില്‍ 1800 425 0123 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കേരളത്തിലെ ‘റെസ്‌പോണ്‍സിബിള്‍ ടൂറിസം’ (RT) മിഷന്‍ യൂണിറ്റുകളില്‍ 80 ശതമാനവും നയിക്കുന്നത് വനിതകളാണ്. ഇത് ഐക്യരാഷ്ട്രസഭയുടെ (UN) ലിംഗസമത്വ ടൂറിസം പോളിസിക്ക് വലിയ പിന്തുണ നല്‍കുന്നു.കേരള ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ‘വനിതാ സൗഹൃദ ടൂറിസം’ പദ്ധതിയുടെ ഭാഗമായി നിലവില്‍ സംസ്ഥാനത്തുടനീളം 17,000-ത്തിലധികം വനിതകള്‍ ഗൈഡുകളായും ഹോംസ്റ്റേ ഉടമകളായും പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisement
WhiteswanTV Footer