Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് മൗണ്ട് സെൻറ് തോമസിലേക്ക് സഹന സമര പദയാത്ര നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിനഡ് മെത്രാൻമാർ സീറോ മലബാർ സഭയോടും വിശ്വാസികളോടും നീതി പുലർത്തുക, സഭ ട്രിബ്യൂണൽ വിധി കൽപ്പിച്ച ഫാ. വർഗീസ് മണവാളനെ ബസിലിക്ക പള്ളിയിൽ നിന്ന് നീക്കം ചെയ്യുക, ഏകീകൃത കുർബാന കാര്യത്തിൽ സിനഡ് തീരുമാനം നടപ്പാക്കാൻ സഭ പിതാക്കൻമാർ ആർജ്ജവം കാണിക്കുക, സഭ ദിനമായ (ദുഖ്റാന തിരുനാൾ) ജൂലൈ മൂന്ന് മുതൽ മേജർ അതിരൂപതയിലെ തീർത്ഥാടന കേന്ദ്രങ്ങൾ, ഫൊറോന, ഇടവക പള്ളികൾ , സഭാസ്ഥാപനങ്ങൾ, കോൺവെൻ്റുകൾ, ചാപ്പലുകൾ എന്നിവിടങ്ങളിൽ സിനഡ് തീരുമാനിച്ചതും, വത്തിക്കാൻ അനുവദിച്ചതുമായ സഭയുടെ ഏകീകൃത സത്യ
കുർബാനക്ക് പ്രാരംഭം കുറിക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സഭ അനുകൂല സംഘടനകളുടെ സംയുക്ത കൂട്ടായ്മായവൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിലാണ് സഹന സമര പദയാത്ര നടത്തിയത്.

ബസിലിക്കയുടെ മുന്നിലെ രാപ്പകൽ സമര പന്തലിൽ നിന്ന് ആരംഭിച്ച പദയാത്ര ബസിലിക്ക അഡ്മിനിസ്ട്രേറേറ്റർ ഫാ. തരിയൻ ഞാളിയത്ത് ഉദ്ഘാടനം ചെയ്തു.
പദയാത്രക്ക് വിവിധ പള്ളികളിൽ സ്വീകരണം നൽകി. തുടർന്ന് പദയാത്ര സീറോ മലബാർ സഭ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ സമാപിച്ചു. സമാപന സമ്മേളനംഫാ.ജോൺ തോട്ടുപുറം ഉദ്ഘാടനം ചെയ്തു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സഭ അനുകൂല സംഘടനകളുടെ കൂട്ടായ്മയായ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ സഭ ആസ്ഥാന കാര്യാലമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലേക്ക് നടത്തിയ സഹന സമര പദയാത്ര ബസിലിക്ക അഡ്മിനിസ്ട്രേറേറ്റർ ഫാ. തരിയൻ ഞാളിയത്ത് ഉദ്ഘാടനം ചെയ്യുന്നു.


വിവിധ ഇടവക കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിന് ഫാ. വിൻസെൻറ് ചിറ്റിലപ്പിള്ളി, അഡ്വ. ജോയി ജോർജ്, അഡ്വ. മത്തായി മുതിരേന്തി, ചെറിയാൻ കവലക്കൽ, ജോസഫ് എബ്രാഹാം, ടെൻസൺ പുളിക്കൽ, കുര്യാക്കോസ് പഴയമടം, ജോസ് പാറേക്കാട്ടിൽ, സീലിയ ആൻ്റണി, ജോസഫ് അമ്പലത്തിങ്കൽ, മരിയ സേവ്യർ, മേരി ഡേവീസ് എന്നിവർ പ്രസംഗിച്ചു.

Greeshma Celine Benny

Advertisement
WhiteswanTV Footer