മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
തിരുവനന്തപുരം: ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. തുടർ ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. പത്തുദിവസത്തേക്കാണ് അമേരിക്കയിലേക്ക് പോകുന്നത്. ദുബായ് വഴിയാണ് യാത്ര. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവം വലിയ വിവാദമായിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള യാത്ര.
Read more