Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Trinamool Congres

കരുളായിൽ യുഡിഎഫ്- ത്രണമൂൽ സഖ്യം

മലപ്പുറം: കരുളായിൽ യുഡിഎഫ് ത്രണമൂൽ സഖ്യം. യുഡിഎഫ് പിന്തുണയോട കരുളായി പഞ്ചായത്തിൽ രണ്ടു വാർഡിൽ ടി എം സി മത്സരിക്കും. 10,14 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കളംകുന്ന്(10) വാർഡിൽ ടി പിഅയ്യൂബ് ,കരിന്താൾ (14) വാർഡിൽ സാജിത മഴക്കാറത്ത് മത്സരിക്കുന്നത്. മസ്ലിംലീഗിൻ്റെ വാർഡിലാണ് ഇരുവരും മത്സരിക്കുന്നത്. യുഡിഎഫിന്റെ ചർച്ച ഇതുവരെ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ല. അതിനിടയിലാണ് മുസ്ലിം ലീഗ് ഇങ്ങനെ ഒരു സഖ്യം ഒരുക്കിയത്. എടവണ്ണ പഞ്ചായത്തിലും, വഴിക്കടവ് പഞ്ചായത്തിലും നേരത്തെ ചർച്ച ചെയ്തിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞദിവസം തൃശ്ശൂരിൽ […]
Read more

പുതിയതായി പാര്‍ട്ടില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്സ് തിരൂര്‍ മണ്ഡലം കമ്മിറ്റി

മലപ്പുറം: വിവിധ പാര്‍ട്ടികളില്‍ നിന്ന് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി തൃണമൂല്‍കോണ്‍ഗ്രസ്സ് തിരൂര്‍ മണ്ഡലം കമ്മിറ്റി. തിരൂര്‍ ഖലീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ തിരൂര്‍,താനൂര്‍ മണ്ഡലങ്ങളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വന്നഷാജി പാലത്തിങ്കല്‍,റാഷിദ് മാസ്റ്റര്‍,എ മുഹമ്മദ്,മുഹമ്മദ് ഫാരിസ് ,ഫാറൂഖ് റഹ്‌മാന്‍മുഹമ്മദ് ഹാരിസ് എന്നിവരെയാണ് ആദരിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് അലി കാടാമ്പുഴ സ്റ്റേറ്റ് കമ്മിറ്റി അംഗം കെപി സഹീര്‍ ജില്ലാ പ്രസിഡണ്ട് കുഞ്ഞു വെട്ടിച്ചിറ,മുരളി കണ്ണന്‍തറ എംപി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Read more

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി. തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റസാഖ് ഖാനാണ് കൊല്ലപ്പെട്ടത്. വെടിവെച്ചും വെട്ടിപ്പരിക്കേൽപ്പിച്ചുമാണ് ആക്രമികൾ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. കാശിപൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. Content: Trinamool Congress leader murdered in Bengal
Read more

കോണ്‍ഗ്രസിലെ തമ്മിലടി; ഒടുവില്‍ സുധീരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി…?

സംസ്ഥാനം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുമെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും ആവേശത്തോടെ മുന്നണികളും പാര്‍ട്ടികളും കാത്തിരിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിനെയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസിനും യുഡിഎഫിനും പ്ലസ് പോയിന്റ് ആയി എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നിലമ്പൂരിലെ വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രവര്‍ത്തികളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഇപ്പോള്‍ ഉണ്ടാവുന്നത്. നേതാക്കള്‍ക്കിടയില്‍ വലിയ തോതിലുള്ള തമ്മിലടി രൂപപ്പെട്ടിരിക്കുന്നു. നിലമ്പൂരിലെ വിജയം ഏതുതരത്തിലാണോ പ്രവര്‍ത്തകരെ ആവേശത്തില്‍ ആക്കിയത്, അതിനേക്കാള്‍ ഏറെ […]
Read more

‘ഞാന്‍ ബിജെപിയില്‍ ചേരും’: എന്‍ കെ സുധീര്‍

കൊച്ചി: താൻ ബിജെപിയിൽ ചേരുമെന്നറിയിച്ച് എന്‍ കെ സുധീര്‍. ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന കാര്യം പി വി അന്‍വറിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രതിനിധീകരിക്കുന്ന ദുര്‍ബല വിഭാഗങ്ങളെ രക്ഷിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും എന്‍ കെ സുധീര്‍ മാധ്യമങ്ങളോട് പറഞ്ഞു. പി വി അന്‍വര്‍ യുഡിഎഫിലേക്ക് വരാന്‍ സാധ്യതയില്ല. ഞാന്‍ ബിജെപിയില്‍ ചേരുന്നതിനുളള ചര്‍ച്ചകള്‍ തുടങ്ങാന്‍ പോകുന്നേയുള്ളൂ. കോണ്‍ഗ്രസ് അടഞ്ഞ അധ്യായമാണ്. സതീശന്‍ നൂറ് സീറ്റ് കിട്ടുമെന്നാണ് പറയുന്നത്. എവിടുന്നാണ് ഈ നൂറ് സീറ്റ്’ എന്നും […]
Read more

ആര്യാടന് വേണ്ടി പ്രിയങ്കയും സ്വരാജിനായി മുഖ്യമന്ത്രിയും അൻവറിനായി യൂസഫ് പത്താനും നിലമ്പൂരിലെത്തും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രമുഖ നേതാക്കൾ പാർട്ടികളുടെ പ്രചാരണത്തിനായി സജീവമാകുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനായി എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി 14-ന് നിലമ്പൂരിലെത്തും. 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനായി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാനെത്തും. മൂന്ന് ദിവസം മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകുമെന്നാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുള്‍പ്പടെയുള്ള എല്‍ഡിഎഫ് നേതാക്കളും വരുംദിവസങ്ങളില്‍ സജീവമായി […]
Read more

Recent News

Advertisement
WhiteswanTV Footer