മലപ്പുറം: വിവിധ പാര്‍ട്ടികളില്‍ നിന്ന് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി തൃണമൂല്‍കോണ്‍ഗ്രസ്സ് തിരൂര്‍ മണ്ഡലം കമ്മിറ്റി.
തിരൂര്‍ ഖലീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ തിരൂര്‍,താനൂര്‍ മണ്ഡലങ്ങളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വന്ന
ഷാജി പാലത്തിങ്കല്‍,റാഷിദ് മാസ്റ്റര്‍,എ മുഹമ്മദ്,മുഹമ്മദ് ഫാരിസ് ,ഫാറൂഖ് റഹ്‌മാന്‍
മുഹമ്മദ് ഹാരിസ് എന്നിവരെയാണ് ആദരിച്ചത്.
ജില്ലാ വൈസ് പ്രസിഡന്റ് അലി കാടാമ്പുഴ സ്റ്റേറ്റ് കമ്മിറ്റി അംഗം കെപി സഹീര്‍ ജില്ലാ പ്രസിഡണ്ട് കുഞ്ഞു വെട്ടിച്ചിറ,മുരളി കണ്ണന്‍തറ എംപി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.




