Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: U S

യുഎസിൽ ഇന്ത്യൻ യുവാവിനെ കൈവിലങ്ങിട്ട സംഭവം; കോൺസുലേറ്റ് ഇടപെട്ടു

ന്യൂയോർക്ക്: ന്യൂജഴ്സിയിലെ നെവാർക്ക് ലിബർട്ടി വിമാനത്താവളത്തിൽ ഇന്ത്യൻ യുവാവിനെ കൈവിലങ്ങിട്ട സംഭവത്തിൽ ഇന്ത്യൻകോൺസുലേറ്റ് ഇടപെട്ടു. കൈവിലങ്ങിട്ട് പൂട്ടി നിലത്ത് കിടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടത്. രണ്ട് ദിവസം മുൻപ് വൈറലായ വിഡിയോയിൽ പോർട്ട് അതോറിറ്റി പോലീസ് ഉദ്യോഗസ്ഥർ നിലത്തുകിടത്തിയിരിക്കുന്ന യുവാവ് ഹരിയാൻവി ഭാഷയിൽ ‘ഞാൻ ഭ്രാന്തനല്ല, ഭ്രാന്തനായി ഇവർ ചിത്രീകരിക്കുകയാണ്’ എന്നു വിലപിക്കുന്നതു കാണാം. ഇന്തോ അമേരിക്കൻ ബിസിനസുകാരൻ കുനാൽ ജെയിൻ പങ്കുവച്ച വിഡിയോയ്ക്കൊപ്പം യുവാവിനു വിമാനയാത്ര നിഷേധിച്ചെന്നും കുറ്റപ്പെടുത്തിയിരുന്നു. യുവാവിനെ […]
Read more

ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി കൊളംബിയ; അഭയാർഥികളെ തിരിച്ചെടുക്കും

വാഷിങ്ടൺ: യു എസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന നിലപാട് കൊളംബിയ പിൻവലിച്ചു. കൊളംബിയക്കെതിരേ ഉപരോധവും അവിടുത്തെ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധികനികുതിയും ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെത്തുടർന്നാണ് കൊളംബിയ അഭയാർഥികളെ തിരിച്ചെടുക്കുമെന്ന തീരുമാനത്തിൽ എത്തിയത്. ഒരാഴ്ചയ്ക്കുശേഷം നികുതി 50 ശതമാനമാക്കുമെന്ന മുന്നറിയിപ്പും നൽകി. പിന്നാലെ, അതേ താരിഫ് യു.എസ്. ഉത്പന്നങ്ങൾക്ക് ചുമത്തുമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. എന്നാൽ, പിന്നീട് നിലപാടിൽനിന്ന് പിന്മാറി ട്രംപിന്റെ എല്ലാനിർദേശങ്ങളും അനുസരിക്കാമെന്ന് അറിയിക്കുകയായിരുന്നു.
Read more

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കത്തിന് സ്റ്റേ

വാഷിങ്ടൺ: യുഎസിൽ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ട്രംപിന്റെ ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് ജോൺ കോഗ്‍നോർ താൽക്കാലികമായി സ്റ്റേ ചെയ്തു. 14 ദിവസത്തേക്കാണ് നടപടികൾ നിർത്തിവെച്ചിരിക്കുന്നത്. വാഷിങ്ടൺ, അരിസോണ, ഇല്ലിനോയിസ്, ഒറിഗോൺ എന്നീ സംസ്ഥാനങ്ങളുടെ അഭ്യർഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന് തിരിച്ചടി നേരിട്ടത്. യുഎസ് മണ്ണിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ […]
Read more

മോദി – ട്രംപ് കൂടിക്കാഴ്ച അടുത്തമാസം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തമാസം വാഷിംഗ്ടണിൽ ഉണ്ടായേക്കും. കുടിയേറ്റവും വ്യാപാരവും ആയിരിക്കും ഇരുവരും തമ്മിലുള്ള പ്രധാന ചർച്ചാ വിഷയം. ഇന്ത്യക്കാർക്ക് യുഎസിൽ തൊഴിൽ വീസ എളുപ്പമാക്കുന്നതിനും വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടിയുള്ള കാര്യങ്ങൾക്കായിരിക്കും ഇന്ത്യ പ്രഥമ പരിഗണന നൽകുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലെ പ്രധാന കാര്യവും കുടിയേറ്റത്തെ സംബന്ധിച്ചുള്ളതായിരുന്നു.
Read more

അമേരിക്കയുടെ പ്രഡിഡന്റായി ചുമതലയേറ്റ്‌ ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിന്റെ 47-ാം പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ.1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങിനു മുന്നോടിയായി ട്രംപും ഭാര്യ […]
Read more

Recent News

Advertisement
WhiteswanTV Footer