ലണ്ടനിൽ വിജയ്‌യുടെ പരിപാടി റദ്ദാക്കി; സുരക്ഷാ പ്രശ്നമെന്ന് പൊലീസ്
ലണ്ടൻ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് റദ്ദാക്കി. മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് സംഘാടകർ പരിപാടി റദ്ദാക്കിയത്. വിജയ്‌യെ കാണാനായി നൂറുകണക്കിന് ആരാധകർ ദി ഷാർഡിന് സമീപം എത്തിയിരുന്നു. മണിക്കൂറുകളോളം കാത്തുനിന്ന ആരാധകർക്ക് പരിപാടി റദ്ദാക്കിയ നടപടി നിരാശയായി. പൊതുജന സുരക്ഷ കണക്കിലെടുത്താണ് പരിപാടി റദ്ദാക്കിയതെന്ന് വിജയ്‌യുടെ സംഘത്തിലെ അംഗം അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പരിപാടിക്ക് അനുമതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിജയ് യുകെയിലെത്തിയത്. […]
Read more